www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പൂർണ ചന്ദ്രഗ്രഹണത്തിനൊപ്പം സൂപ്പർ മൂണും; ആകാശ വിസ്‌മയം ഇന്ന്

Share it:

ബംഗളൂരു: സൂപ്പർ മൂൺ, ചന്ദ്ര ഗ്രഹണം, രക്ത ചന്ദ്രിക തുടങ്ങി ഒരുപിടി ആകാശ വിസ്‌മയങ്ങളാണ് ഇന്ന് ആകാശത്ത് അരങ്ങേറുന്നത്. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ഈ വർഷത്തെ ഏക പൂർണ ചന്ദ്ര ഗ്രഹണമാണ് ബുധനാഴ്ച്ചത്തേത്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പൂർണ ചന്ദ്ര ഗ്രഹണം. ഒപ്പം ആറു വർഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പർമൂണും പൂർണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്. 

എന്താണ് സൂപ്പർമൂൺ?

ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ പൂർണ ചന്ദ്രനായിരിക്കുകയും ചെയ്യുമ്പോഴാണ് ഒരു സൂപ്പർമൂൺ പ്രതിഭാസം സംഭവിക്കുന്നതെന്ന് നാസ പറയുന്നു. ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ ഇവ രണ്ടും തമ്മിലുള്ള ദൂരം ഏറ്റവും കുറവായ ഒരു സാമ്യമുണ്ട് (ശരാശരി ദൂരം ഭൂമിയിൽ നിന്ന് 360,000 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ അതിനെ പെരിഗീ എന്ന് വിളിക്കുന്നു). ദൂരം ഏറ്റവും കൂടുതലുള്ള സമയവും (ഭൂമിയിൽ നിന്ന് 405,000 കിലോമീറ്റർ അകലെ, അതിനെ അപ്പോജി എന്ന് വിളിക്കുന്നു).

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏറ്റവും കുറവായിരിക്കുമ്പോൾ ഒരു പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോൾ അത് തെളിച്ചമുള്ളതായും ഒരു സാധാരണ പൂർണചന്ദ്രനെക്കാൾ വലുതായും കാരണപ്പെടുന്നു. 1979 ൽ ജ്യോതിഷിയായ റിച്ചാർഡ് നോളാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചതെന്ന് സാസ അഭിപ്രായപ്പെടുന്നു. ഏകദേശം ഒരു മാസം മുമ്പ് ഏപ്രിൽ 26 നു മറ്റൊരു പൗർണമി കഴിഞ്ഞിരുന്നു. എന്നാൽ മേയ് 26 നുള്ള സൂപ്പർമൂൺ 0.04 ശതമാനം ഭൂമിയോട് അടുത്തിട്ടായിരിക്കും. 

മേയ് 26 നു എന്താണ് സംഭവിക്കുന്നത്?

മേയ് 26 നു ഒരേ സമയം രണ്ടു ആകാശ പ്രതിഭാസങ്ങൾ നടക്കും. ഒന്ന് സൂപ്പർമൂൺ മറ്റൊരു പൂർണ ചന്ദ്രഗ്രഹണം അഥവാ ചന്ദ്രനും സൂര്യനും ഭൂമിയുടെ നേരെ എതിർവശങ്ങളിലായിരിക്കുന്ന അവസ്ഥ. പൂർണ ചന്ദ്രഗ്രഹണം കാരണം ചന്ദ്രൻ ചുവപ്പായി കാണപ്പെടും. 

സൂര്യനിൽ നിന്നുള്ള ചില പ്രകാശം ചന്ദ്രനിൽ എത്തുന്നത് ഭൂമി തടയും, ഭൂമിയുടെ അന്തരീക്ഷം പ്രകാശത്തെ ഫിൽട്ടർ ചെയ്യുമ്പോൾ, അത് “നമ്മുടെ ഗ്രഹത്തിന്‍റെ നിഴലിന്‍റെ അറ്റത്തെ” മയപ്പെടുത്തുകയും “ചന്ദ്രന് ആഴത്തിലുള്ളതും തിളക്കമുള്ളതുമായ തിളക്കം നൽകുകയും ചെയ്യും.”

ബുധനാഴ്ച്ച സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം രാവിലെ 6:13 ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം നാലോടെ ആയിരിക്കും ചന്ദ്രൻ നേരെ എതിർവശത്തെത്തുക. ആകാശം തെളിഞ്ഞതാണെങ്കിൽ ലോകത്തെവിടെയും ഈ പൂർണ ചന്ദ്രനെ കാണാനാവും. 

ചന്ദ്രഗ്രഹണം നിരീക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് നാസ പറയുന്നു. ഭൂമിയുടെ നിഴലിലേക്കും പുറത്തേക്കും ചന്ദ്രൻ നീങ്ങുമ്പോൾ ഉണ്ടാകുന്ന ഭാഗിക ഗ്രഹണം, വൈകുന്നേരം ചന്ദ്രൻ ഉദിച്ചതിനുശേഷം ഇന്ത്യ, നേപ്പാൾ, പടിഞ്ഞാറൻ ചൈന, മംഗോളിയ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാകും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Science

Post A Comment: