www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ബാക്കി വരുന്ന ഇഡലികൊണ്ട് ഒരു നാലുമണി പലഹാരം; രുചികരമായ ചില്ലി ഇഡലി ഉണ്ടാക്കുന്ന വിധം

Share it:

പ്രാതൽ കഴിഞ്ഞ് ശേഷിക്കുന്ന ഇഡലി പലപ്പോഴും കളയുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ബാക്കി വരുന്ന ഇഡലി കൊണ്ട് സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്‌ടപെടുന്നതാണ് ചില്ലി ഇഡലി എന്ന വിഭവം. 

ചേരുവകൾ

  • ഇഡലി - 5 എണ്ണം (ചെറുതാക്കി അരിഞ്ഞത്) 
  • ഉപ്പ് - ആവശ്യത്തിന് 
  • കോൺഫ്ലവർ പൗഡർ - 1 ടേബിൾ സ്‌പൂൺ  
  • സോയ സോസ് - 1 ടേബിൾസ്‌പൂൺ 
  • ചില്ലി സോസ് - 1/2  ടേബിൾസ്‌പൂൺ 
  • ടൊമാറ്റോചില്ലികെച്ചപ്പ് - 3 ടേബിൾസ്‌പൂൺ 
  • കുരുമുളക്പൊടി - 1/2 ടേബിൾസ്‌പൂൺ  
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ  
  • കാശ്മീരിമുളക്പൊടി - 1 ടേബിൾസ്‌പൂൺ 
  • മുളക്പൊടി - 1/2 ടേബിൾസ്‌പൂൺ  
  • സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 
  • സവാള - 2 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഇഞ്ചി - 1 കഷണം  (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി - 1 കഷണം (ചെറുതായി അരിഞ്ഞത്) 
  • കറിവേപ്പില - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഇഡലി, കോൺഫ്ലവർ പൗഡർ, ഉപ്പ്, മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക്പൊടി എന്നിവ (മുകളിൽ പറഞ്ഞ  അളവിൽ) അൽപ്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇളക്കിവച്ചത് അൽപം സൺഫ്ളവർ ഓയിൽ ഒഴിച്ച് വറുത്തെടുക്കുക.  നല്ല ബ്രൗൺ നിറം ലഭിക്കുന്നതുവരെ വറുക്കാം.

ശേഷം മറ്റൊരു പാനിൽ സൺഫ്ലവർ ഓയിൽ ആവശ്യത്തിന് ഒഴിച്ച് അതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ചേർത്ത് നന്നായി ഇളക്കുക. 

അതിലേക്ക് സോയാസോസ്, ചില്ലിസോസ്, ടോമടോചില്ലി കെട്ടിച്ചപ്പ്, എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ചേർത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റ് അടച്ചു വക്കുക. അതിലേക്ക് നേരത്തെ വറുത്തു വച്ചേക്കുന്ന ഇഡലി ഇട്ട് നന്നായി ഇളക്കുക. ശേഷം അത് അടച്ചു വച്ച് അഞ്ച് മിനിറ്റ് ചെറു തീയിൽ വേവിക്കുക. ഇപ്പോൾ രുചികരമായ ചില്ലിഇഡ്‌ലി റെഡി ആയിട്ടുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Food

Post A Comment: