ചേരുവകൾ
- പാൽ - 1/2 ലിറ്റർ
- പഞ്ചസാര - 4 കപ്പ്
- മുട്ട - 2 എണ്ണം
- വെള്ളം - 2 സ്‌പൂൺ
- വാനില എസെൻസ് - 1 ടേബിൾ സ്‌പൂൺ
ഉണ്ടാക്കുന്ന രീതി
ആദ്യമായി പുഡിങ്ങിന് ആവശ്യമായ കാരമൽ തയാറാക്കണം. ഇതിനായി ഒരു പാനിൽ രണ്ടു കപ്പ് പഞ്ചസാരയും രണ്ടു സ്‌പൂൺ വെള്ളവും ഒഴിച്ച് നന്നായി ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കുക. ഇതോടെ കാരമൽ തയാറായി.
ശേഷം പുഡിങ് തയാറാക്കാൻ ഉദേശിക്കുന്ന പാത്രത്തിൽ ഉണ്ടാക്കിയെടുത്ത കാരമൽ ഒഴിക്കുക. അതിനു ശേഷം പുഡിങ്ങ് ഉണ്ടാക്കാൻ വേണ്ടി, പാത്രത്തിൽ രണ്ടു മുട്ട, മുകളിൽ പറഞ്ഞ അളവിൽ പഞ്ചസാര, കാച്ചിയ പാൽ, വാനില എസൻസ് എന്നിവ ഒഴിച്ച് നന്നായി ഇളക്കുക. ഈ ചേരുവ നേരത്തെ തയ്യാറാക്കിവച്ച കാരമൽ ബൗളിലേക്ക് ഒഴിക്കുക.
ഒരു ഫോയിൽ പേപ്പർ ഉപയോഗിച്ച് മൂടി വയ്ക്കാവുന്നതാണ്. പിന്നീട് സ്റ്റൗവ് ഓൺ ചെയ്‌ത് കുക്കറിൽ വെള്ളം ഒഴിച്ച് ഒരു സ്റ്റാൻഡ് ഇറക്കി വയ്ക്കുക.(ഇഡലിതട്ടിനു സമാനമായി). അതിനു മുകളിൽ നേരത്തെ തയാറാക്കി വച്ച പുഡിങ് ഇറക്കി വയ്ക്കുക.
ശേഷം അരമണിക്കൂർ മൂടിവച്ച് വേവിക്കുക. അത് കഴിഞ്ഞ് സ്റ്റൗവ് ഓഫ് ചെയ്‌ത് പുഡിങ് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം രണ്ടു മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക. ശേഷം ഫ്രിഡ്‌ജിൽ നിന്നും ഇറക്കി ഒരു പ്ലേറ്റിലേക്ക് മാറ്റുക. ഇപ്പോൾ ഓവൻ ഇല്ലാത്ത രുചികരമായ കാരമൽ പുഡിങ് തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: