ചെന്നൈ: ഡി.എം.ഡി.കെ അധ്യക്ഷനും തമിഴ്‌നടനുമായ വിജയകാന്ത് അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന് പുലർച്ചെ മൂന്നോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയിരുന്നു. കൂടാതെ മറ്റു ചില രോഗങ്ങൾക്കും അദ്ദേഹം ചികിത്സ തേടുന്നുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു വിജയകാന്ത്. പ്രിയതാരം ആശുപത്രിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ നിരവധി ആരാധകരാണ് പ്രാർത്ഥനകളുമായി എത്തുന്നത്.
നടനെന്നതിനു പുറമേ തമിഴ്‌നാട് രാഷ്ട്രീയത്തിലും വിജയകാന്ത് സജീവ സാനിധ്യമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: