ലാൽഗഡി: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു അപകട വീഡിയോയാണ് വാർത്തകളിൽ ഇടം നേടുന്നത്. റോഡ് മുറിച്ചു കടക്കുന്ന കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുന്നതാണ് വീഡിയോ. കഴിഞ്ഞ മാസം 20 നു ഉണ്ടായ അപകടത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സൈബർബാദ് പൊലീസ് പുറത്തുവിട്ടത്. ഹൈദരാബാദിലെ ലാൽഗഡി മാലിക്പേട്ടിലാണ് അപകടം നടന്നത്.
ബൈക്ക് ഓടിച്ചിരുന്ന ആളാണോ, അതോ ലോറി ഡ്രൈവറുടെ അശ്രദ്ധയാണോ അപകടം കാരണമെന്നതാണ് സോഷ്യൽ മീഡിയയിലും ഉയരുന്ന ചോദ്യം. ലോറിയുടെ മുൻഭാഗം റോഡ് കടന്നു പോയിരുന്നു. ബൈക്ക് പിന്നിലാണ് ഇടിച്ചത്. പെട്ടെന്നുണ്ടായ വെപ്രാളത്തിൽ ബൈക്ക് വെട്ടിക്കാൻ ശ്രമിച്ചെങ്കിലും അപകടം നടന്നു. ബൈക്കിൽ രണ്ടു പേരുണ്ടായിരുന്നു. രണ്ടു പേർക്കും ഗുരുതരമായ പരുക്കുകളുണ്ടെന്നാണ് വിവരം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: