www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 131 അടി പിന്നിട്ടു; തേക്കടിയിലെ ഷട്ടർ ചൊവാഴ്ച്ച തുറക്കും

Share it:



ഇടുക്കി:  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 131 അടി പിന്നിട്ടതോടെ തേക്കടിയിലെ ഷട്ടർ ചൊവ്വാഴ്ച്ച തുറക്കാൻ തമിഴ്‌നാട്. ചൊവ്വാഴ്ച്ച രാവിലെ 10 ഓടെ തേനി ജില്ലാ കലക്റ്റർ കൃഷ്ണൻ ഉണ്ണിയാണ് ഷട്ടർ തുറക്കുന്നതിനുള്ള സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ഷട്ടർ തുറന്ന് വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ ഇത്തവണ കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ അണക്കെട്ടിൽ ജലനിരപ്പ് 131 അടി പിന്നിട്ടു.  

ഇതോടെയാണ് നാളെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. സാധാരണയായി ഷട്ടർ തുറക്കുന്ന ദിവസം തമിഴ്നാട്ടിൽ വലിയ ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും ഇത്തവണ ലോക് ഡൗൺ ആയതിനാൽ ഇവയൊന്നും ഉണ്ടാകില്ല. ഉത്തമ പാളയം, ബോഡിനായ്ക്കന്നൂർ, കമ്പം, ഗൂഡല്ലൂർ പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനുമാണ് ഷട്ടറിലൂടെ വെള്ളം കൊണ്ടു പോകുന്നത്. 

147O7 ഏക്കറിലുള്ള കൃഷിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം ഉപയോഗിച്ച് തമിഴ്നാട് നടത്തി വരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷട്ടർ തുറക്കുമ്പോൾ അണക്കെട്ടിൽ 131. O7 അടിയായിരുന്നു  ജലനിരപ്പ്. ഇത്തവണ തിങ്കളാഴ്ച്ച വൈകിട്ടോടെ അണക്കെട്ടിലെ ജലനിരപ്പ്  131. 05അടിയിലെത്തി.

വൈഗ അടക്കമുള്ള അണക്കെട്ടുകളിൽ ആവശ്യത്തിനു വെള്ളം സംഭരിച്ചിരിക്കുന്നതിനാൽ ഇത്തവണ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും തമിഴ്നാട് കാര്യമായി വെള്ളം കൊണ്ടു പോയിരുന്നില്ല. ഇതിനാലാണ് അണക്കെട്ടിൽ മെയ് മാസം തന്നെ ജലനിരപ്പ് ഉയരാൻ കാരണമായത്. ഒപ്പം കനത്ത വേനൽമഴയും ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment: