തിരുവനന്തപുരം: എം.ബി രാജേഷ് 15-ാം കേരള നിയമസഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകൾ എം.ബി രാജേഷിനും യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. 56 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.
രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. കേരള നിയമസഭയിലെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറാണ് എം.ബി രാജേഷ്.
ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്‍റ്, നെന്മാറ എംഎൽഎ കെ. ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: