www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ബന്ധുക്കൾ പോലും വന്നില്ല; കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിനെ ഒറ്റയ്ക്ക് സംസ്‌കരിച്ച് വീട്ടമ്മ

Share it:



പാറ്റ്ന: കോവിഡ് ബാധിച്ചു മരിച്ച ഭർത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ ബന്ധുക്കളാരും വരാതിരുന്നതോടെ ഒറ്റക്ക് സംസ്‌കാരം നടത്തി വീട്ടമ്മ. ബീഹാറിലെ ദർബംഗ ജില്ലയിലായിരുന്നു സംഭവം. ഹരികാന്ത് റായെന്ന ആളാണ് കോവിഡ് ബാധിച്ച് മരിച്ചത്. കാൻപൂർ സ്വദേശിയായിരുന്നു. ഗ്രാമത്തിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്തതിനു പിന്നാലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

 

തുടർന്ന് കടുത്ത പനി ബാധിച്ചതോടെ സമീപത്തെ ആശുപത്രിയിലും പിന്നീട് ദർബംഗയിലെ മെഡിക്കൽ കോളെജിലേക്കും മാറ്റി. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച്ച ഇയാൾ മരിച്ചു. ഭർത്താവ് മരിച്ചതോടെ നാൽപതുകാരിയായ ഭാര്യ സംസ്കാരം നടത്താൻ ബന്ധുക്കളുടെ സഹായം തേടി. 

എന്നാൽ കോവിഡ് ഭീതിയിൽ ബന്ധുക്കളാരും വരാൻ കൂട്ടാക്കിയില്ല. 18 മണിക്കൂറോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടും ആരും വന്നില്ല. ഒടുവിൽ യുവതി തന്നെ ഭർത്താവിന്‍റെ സംസ്കാരം നടത്താൻ തയാറാകുകയായിരുന്നു. ഇവരുടെ ദുരവസ്ഥ കണ്ട് കബീർ സേവ സൻസ്ഥാൻ എന്ന സംഘടനയിലെ പ്രവർത്തകരാണ് വേണ്ട സഹായങ്ങൾ ചെയ്‌തത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ


Share it:

National

Post A Comment: