മരണത്തെ കുറിച്ച് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ സ്വന്തം ശവസംസ്‌കാരം എങ്ങനെയായിരിക്കുമെന്ന് അനുഭവിച്ചറിയാനുള്ള ആഗ്രഹം അൽപം കടന്ന കൈയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. മെയ്‌റ അലൊന്‍സോ എന്ന സ്ത്രീയാണ് സ്വന്തം ശവസംസ്‌കാരം എങ്ങനായിരിക്കുമെന്ന് അറിയാൻ ആഗ്രഹിച്ചത്.
ഡൊമിനിക്കന്‍ സ്വദേശിനിയായ ഇവർക്ക് 59 വയസുണ്ട്. 710 യൂറോ മുടക്കിയാണ് സ്വന്തം മൃതസംസ്‌കാരം നടത്തിയത്. മെയ്‌റയുടെ സാന്‍ഡിയാഗോയിലെ വീട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. മൃതദേഹങ്ങള്‍ ഒരുക്കുന്നതു പോലെ പൂര്‍ണമായും വെള്ള വസ്ത്രമണിഞ്ഞ് തലയില്‍ പൂക്കള്‍ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകള്‍ നടക്കുന്ന ഇടത്തേക്ക് മെയ്‌റ എത്തിയത്.
അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയില്‍ കിടന്നു. മൃതദേഹമായി സ്വയം തോന്നിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് മൂക്കില്‍ പഞ്ഞിയുംവെച്ചു. മണിക്കൂറുകളോളം ശവപ്പെട്ടിയില്‍ കിടന്ന ശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ഈ സമയമത്രയും ചില ബന്ധുക്കള്‍ യഥാർഥ മരണ ചടങ്ങില്‍ എന്നപോലെ പോലെ കരയുകയും ചെയ്തു.
എന്നാല്‍ മറ്റു ചിലര്‍ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ശവപ്പെട്ടിക്കും ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സല്‍ക്കാരം നടത്തുന്നതിനും വേണ്ടിയാണ് പണമത്രയും ചെലവഴിച്ചത്. ഇത്തരമൊരു ചടങ്ങ് നടത്തിയതിലൂടെ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് മെയ്‌റ പറയുന്നു.
കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജീവിതം ആഘോഷമാക്കുന്നതിനായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് വിമര്‍ശനങ്ങളോടുള്ള മെയ്‌റയുടെ പ്രതികരണം. അതേസമയം മെയ്റോയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉയരുന്നുണ്ട്. ലോകം ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ ഇത്തരം കോമാളിത്തരങ്ങൾ കാണിക്കുന്നത് എന്തിനാണെന്നും ചോദ്യം ഉന്നയിക്കുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: