പൂഞ്ഞാർ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവതി സീസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ മരിച്ചു. മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കല്ലേക്കുളം വയലിൽ ഹോർമിസ് ജോർജിന്‍റെ ഭാര്യ ജെസ്‌മി (38)യാണ് മരിച്ചത്. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു ജെസ്മി.
ഗർഭിണിയായിരിക്കെയാണ് ജെസ്‌മിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥിതി മോശമായതോടെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിനു പിന്നാലെ രോഗം മൂർച്ചിച്ച് ജെസ്‌മി മരണപ്പെട്ടു. ഒരു ദിവസം പ്രായമായ കുഞ്ഞിന് കോവിഡ് നെഗറ്റീവാണ്. പാലാ കൊഴുവനാൽ പറമ്പകത്ത് ആന്‍റണിയുടെയും ലാലിയുടെയും മകളാണ്. ക്രിസ് മറ്റൊരു മകനാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: