www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആടിയും പാടിയും ആരോഗ്യ പ്രവർത്തകർ; നിറ ചിരിയോടെ കോവിഡ് രോഗികൾ; വീഡിയോ

Share it:



ബംഗളൂരു: കോവിഡ് മഹാമാരിയുടെ ഭീതിയിലാണെങ്കിലും രോഗികളെ പരമാവധി സന്തോഷിപ്പിക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ ശ്രമം. കോവിഡ് വാർഡുകളിൽ നിന്നുള്ള നൃത്ത വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. സമാനമായ ഒരു വീഡിയോയാണ് ബാംഗ്ലൂരിലെ ഒരു ആശുപത്രിയിൽ നിന്നും പുറത്തു വരുന്നത്.  

കോവിഡ് ബാധിച്ചു ഐസിയുവിൽ ചികി‌ത്സയിൽക്കഴിയുന്നവർക്കരികിൽ പാട്ടും നൃത്തവുമായി എത്തിയ ആരോഗ്യപ്രവർത്തകരുടേതാണു വിഡിയോ. പിപിഇ കിറ്റ് ധരിച്ച് പൂർണ മുൻകരുതലുകൾ സ്വീകരിച്ചാണ് എല്ലാവരും പാട്ടും നൃത്തവുമായി അണിനിരന്നത്. കോവിഡ് രോഗികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാനാണ് ആരോഗ്യപ്രവർത്തകർ സംഘം ചേർന്നു ചുവടുവച്ചത്. 

കട്ടിലിൽ കിടന്നുകൊണ്ട് ഇവരുടെ പ്രകടനം ആസ്വദിക്കുന്ന രോഗികളെയും വിഡിയോയില്‍ കാണാം. ഓരോ രോഗിയുടെയും അടുത്ത് ചെന്ന് കൈ കൊട്ടിയും താളം പടിപ്പിച്ചും അവരെക്കൊണ്ട് നൃത്തം ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട് ആരോഗ്യപ്രവർത്തകർ. അവരുടെ പ്രകടനം അതേപടി അനുകരിക്കാൻ ശ്രമിക്കുന്ന രോഗികളുടെ രംഗം ഏറെ പ്രചോദനം പകരുന്നതാണ്. ആരോഗ്യ പ്രവർത്തകരുടെ നൃത്തം കണ്ട് രോഗികളുടെ മുഖത്തുണ്ടായ പുഞ്ചിരി വളരെ വലുതാണെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Video

Viral

Post A Comment: