പാറ്റ്ന: രാത്രിയിൽ ശുചിമുറിയിൽ പോകാൻ വീടിനു പുറത്തിറങ്ങിയ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നയാക്കി പോസ്റ്റിൽ കെട്ടിതൂക്കിയിട്ടു. ബീഹാറിലാണ് കേട്ടാൽ അറയ്ക്കുന്ന ക്രൂരത അരങ്ങേറിയത്. നാട്ടുകാരാണ് ഇലക്ട്രിക് പോസ്റ്റിൽ യുവതിയെ നഗ്നയായി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സമസ്‌തിപൂരിലെ ഗ്രാമത്തിലാണ് സംഭവം. യുവതിയെ ആദ്യം സബ് ഡിവിഷൻ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയതായിട്ടാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമിക്കപ്പെട്ട യുവതിയുടെ വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ തൊഴിലാളികൾ പലരും ഉണ്ടായിരുന്നു. ഇവരാണ് പീഡനം നടത്തിയതെന്നാണ് കരുതുന്നത്. രാത്രിയിൽ ശുചിമുറിയിൽ പോകാനായി വീടിനു പുറത്തിറങ്ങിയപ്പോൾ ഇവർ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പൂർണ നഗ്നയായിട്ടാണ് യുവതിയെ ഇവർ പോസ്റ്റിൽ കെട്ടിത്തൂക്കിയത്. സംശയിക്കുന്ന ഏഴ് തൊഴിലാളികളെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: