
ജെറുസലേം: ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനെ തുരത്താൻ ശ്രമിച്ച ലെബനോന് സ്വന്തം ആക്രണം തന്നെ തിരിച്ചടിയായി. ഇസ്രയേലിലേക്ക് തൊടുത്ത ആറ് മിസൈലുകൾ ലെബനോനിൽ തന്നെ പതിച്ചെന്നാണ് റിപ്പോർട്ട്. പാലസ്‌തീൻ- ഇശ്രയേൽ സംഘർഷം തുടരുന്നതിനിടെയാണ് ലെബനോനും ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനു നേരെ ആക്രണം നടത്തിയത്. എന്നാൽ ഇവർ ഇസ്രയേലിനെ ലക്ഷ്യമാക്കി വിട്ട മിസൈലുകൾ സ്വന്തം രാജ്യത്ത് തന്നെ പതിക്കുകയായിരുന്നുവത്രേ.
ഇതിനിടെ ലെബനോൻ ആക്രമിക്കുന്നതറിഞ്ഞ് ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ലെബനോനിൽ വ്യാപക നാശമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലേക്ക് മിസൈൽ അയച്ച ഉറവിടത്തിലേക്കാണ് തിരിച്ചാക്രമണം ഉണ്ടായിരിക്കുന്നത്. ലെബനനിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ലെബനന്‍ സൈനിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ചയും ലെബനന്‍ ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ പ്രയോഗിച്ചിരുന്നു. എന്നാൽ, ഇവയെല്ലാം മെഡിറ്ററേനിയന്‍ കടലില്‍ വന്നിറങ്ങി. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ലെബനൻ – ഇസ്രയേൽ അതിർത്തി ഇപ്പോൾ ശാന്തമാണ്. ഇസ്രയേലിന്‍റെ തിരിച്ചടിയിൽ ഉടനൊന്നും ഇനി ആക്രമണം നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ലെബനൻ എത്തിച്ചേർന്നതായാണ് റിപ്പോർട്ട്.
ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ഹിസ്ബുള്ള തീവ്രവാദ സംഘടന പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം വെള്ളിയാഴ്ച സിറിയയില്‍ നിന്ന് മൂന്ന് മിസൈലുകള്‍ ഇസ്രായേലിന് നേരെ ഉതിര്‍ത്തിരുന്നു. അതേസമയം പാലസ്തീനൊപ്പം ചേർന്ന് മറ്റു രാജ്യങ്ങളും ആക്രമണം ആരംഭിച്ചതോടെ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: