ലോക് ഡൗണിൽ എങ്ങനെ സമയം കളയുമെന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്‌നം. സദാസമയം തിരക്കേറിയ ജീവിതം നയിച്ചിരുന്ന സെലിബ്രിറ്റികൾക്കും ലോക് ഡൗൺ വല്ലാത്ത വീർപ്പുമുട്ടലാണ്. എന്നാൽ ഇത് മറികടക്കാൻ വ്യത്യസ്തമായ രീതികൾ സ്വീകരിക്കുന്നവരാണ് പലരും. ചിലർ വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റു ചിലർ ചിത്രരചനയിലും നൃത്തത്തിലും കഴിവ് തെളിയിക്കുകയാണ്.
എന്നാൽ സിനിമാ കോറിയോ ഗ്രാഫർ സജ്‌ന നജാമിന്‍റെ ലോക് ഡൗൺ ഹോബി കണ്ട് മൂക്കത്ത് വിരൽവച്ചിരിക്കുകയാണ് ആരാധകർ. ഫെയ്‌സ് ബുക്കിലൂടെയാണ് സജ്‌ന തന്‍റെ ലോക് ഡൗൺ നേരമ്പോക്ക് ആരാധകരെ അറിയിച്ചത്.
മുമ്പെങ്ങോ ഓൺലൈനിൽ വാങ്ങിയ ഒരു ബ്രാ ഉപയോഗിച്ചാണ് സജ്‌ന മനോഹരമായ ഒരു പൂച്ചട്ടി ഉണ്ടാക്കിയിരിക്കുന്നത്. ഓൺലൈനിൽ വാങ്ങിയ ബ്രാ അളവ് കൃത്യമല്ലാത്തതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അലമാരിയുടെ മൂലയിൽ എവിടെയോ കിടന്ന ബ്രാ കണ്ടപ്പോഴാണ് സജ്‌നയ്ക്ക് പുതിയൊരു ആശയം ഉദിച്ചത്.
മനോഹരമായ പൂച്ചട്ടി കണ്ടാൽ അത് ഒരു ബ്രായാണെന്ന് തോന്നുകയുമില്ല. ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞില്ലല്ലോ എന്നാണ് പലരും ആശ്ചര്യപ്പെടുന്നത്. ബ്രാ ഫ‌്ളവർ വെയിസിന്‍റെ ചിത്രവും വീഡിയോയും സജ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു. നിരവധി പേരാണ് സജ്നയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ സിനിമാ താരങ്ങളുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: