www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫോട്ടോയെടുക്കുന്നതിനിടെ യുവതിക്ക് നേരെ ചീറിയടുത്ത് ഭീമൻ കരടി; വീഡിയോ

Share it:



ന്യൂയോർക്ക്: വനത്തിനുള്ളിലൂടെയുള്ള സാഹസിക വിനോദ സഞ്ചാരം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. എന്നാൽ കൃത്യമായ മാർഗ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇത്തരം സഞ്ചാരത്തിൽ വലിയ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. ഇത്തരം ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ഈ ദൃശ്യം പുറത്തു വന്നത്.  

പാർക്കിൽ സഞ്ചരിക്കുന്നതിനിടെ കരടിയെ കണ്ട് യുവതി ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും കരടി ആക്രമിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലെ ഉള്ളടക്കം. വീഡിയോയിൽ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് സമീപം നിന്ന് ഫൊട്ടോയെടുക്കുന്ന യുവതിയെകാണാം. ഈ യുവതിക്ക് മുന്നില്‍ അധികം അകലെയല്ലാതെ ഒരു കരടിയും, കുറച്ച് മാറി മറ്റ് രണ്ട് കരടികളെയും കാണുന്നുണ്ട്. 

ഇതിനിടെ അപ്രതീക്ഷിതമായി സമീപത്ത് നിന്ന് കരടി യുവതിയുടെ നേരെ കുതിച്ചെത്തുന്നതാണ് വിഡിയോയിലുള്ളത്. കരടി വരുന്നത് കണ്ട് ഭയന്ന യുവതി ഒരു നിമിഷം തരിച്ചു നില്‍ക്കുന്നതും, കരടി പിന്‍മാറിയതോടെ ആശ്വാസത്തോടെ വാഹനത്തിലേക്ക് തിരികെ വരുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. കരടി പിന്‍മാറിയില്ലായിരുന്നുവെങ്കില്‍ യുവതിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. 

യുവതി കരടിയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്ന ദൃശ്യം പുറത്തു വന്നതോടെ യെല്ലാസ്റ്റോണ്‍ ദേശീയ പാര്‍ക്ക് അധികൃതര്‍ ഒരിക്കല്‍ കൂടി മാര്‍ഗ നിര്‍ദേശങ്ങള്‍ ആളുകളെ ഓർമിപ്പിച്ച് ഈ വിഡിയോ പങ്കുവയ്ക്കുകയായിരുന്നു. കരടികളുള്ള പ്രദേശത്ത് കാറില്‍ നിന്ന് പുറത്തിറങ്ങരുതെന്നും. പുറത്തിറങ്ങിയാല്‍ തന്നെ കാറിന്‍റെ അരികില്‍ നിന്ന് മാറരുതെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

 


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Video

Post A Comment: