ലക്‌നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം ഉണ്ടായത്. സഞ്ജയ് കുമാര്‍, മനോജ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സിത്ഥാര്‍ഥ്‌നഗറിലെ ഷൊഹ്രാത്ഗഡ് സ്വദേശിയായ പ്രേംനാഥിന്‍റെ മൃതദേഹമാണ് നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 25 ന് ആണ് കോവിഡ് ബാധിച്ച പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 28 -ാം തീയതി ഇദ്ദേഹം മരിച്ചു. കോവിഡ് നിബന്ധനകള്‍ പാലിച്ച് ഇദ്ദേഹത്തിന്‍റെ മൃതദേഹം ബന്ധുക്കള്‍ കൈമാറിയതായി ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
എന്നാല്‍ ബന്ധുക്കള്‍ പ്രേംനാഥിന്‍റെ മൃതദേഹം പാലത്തില്‍നിന്നും നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദമായത്. പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ മറ്റൊരാളുടെ സഹായത്തോടെ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പുഴയിലേക്കെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ബാല്‍റാംപൂര്‍ ജില്ലയിലെ റാപ്തി നദിയിലേക്കാണ് മൃതദേഹം വലിച്ചെറിഞ്ഞത്. നേരത്തേ കോവിഡ് ബാധിതരുടേത് ഉള്‍പ്പെടെ നൂറു കണക്കിന് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുക്കിവിട്ട സംഭവം രാജ്യത്തിന് തന്നെ വന്‍ നാണക്കേടാണ് വരുത്തിയത്. In UP's Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: