ആവശ്യമായ ചേരുവകൾ
- ജീരകശാല അരി - 1 കിലോ
- ചിക്കൻ - 1. 1/2 കിലോ
- സൺഫ്ലവർ ഓയിൽ - 4 ടേബിൾസ്‌പൂൺ
- പട്ട 3 എണ്ണം
- ഗ്രാമ്പു - 6 എണ്ണം
- ഏലയ്ക്ക - 4 എണ്ണം
- കുരുമുളക് - 1/4 ചെറിയ ടീസ്‌പൂൺ
- വലിയ ജീരകം - 1/4 ചെറിയ ടീസ്‌പൂൺ
- ചെറിയ ജീരകം - 1/4 ചെറിയ ടീസ്‌പൂൺ
- തക്കോലം - 1 എണ്ണം
- ജാതിപത്രി - 3 എണ്ണം
- ബിരിയാണി ഇല - 2 എണ്ണം
- സവാള - 3 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- തക്കാളി - 2 എണ്ണം ((മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- പച്ചമുളക് - 5 എണ്ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- ഇഞ്ചി - 2 കഷ്‌ണം (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- വെളുത്തുള്ളി - 1 വലിയത് (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- പുതിനയില - ഒരു ബൗൾ (മിക്‌സിയിൽ ഇട്ട് പേസ്റ്റ് ആക്കിയത്)
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- മുളക്പൊടി - 2 ടേബിൾസ്‌പൂൺ
- മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
- മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ
- കാശ്‌മീരിച്ചില്ലി പൗഡർ - 1 ടേബിൾസ്‌പൂൺ
- ഗരംമസാല പൊടി - 1/2 ടേബിൾസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- തൈര് - 2 ടീസ്‌പൂൺ
- നാരങ്ങ - 1 എണ്ണം
- നെയ് - 2 ടേബിൾസ്‌പൂൺ
- സവാള - 1 നീളനെ അരിഞ്ഞത്
- കശുവണ്ടി - ആവശ്യത്തിന്
- ഉണക്കമുന്തിരി - ആവശ്യത്തിന്
ബിരിയാണി തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് സ്റ്റൗവിൽ വക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്ക, കുരുമുളക്, വലിയ ജീരകം, ചെറിയ ജീരകം, തക്കോലം, ജാതിപത്രി, ബിരിയാണി ഇല എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ടതിനു ശേഷം, മിക്‌സിയിൽ ഇട്ട് അരച്ചെടുത്ത സവോള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പുതിനയില, തൈര് എന്നിവ മുകളിൽ പറഞ്ഞ അളവിൽ ഇട്ടതിനു ശേഷം നന്നായി ഇളക്കുക.
അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഗരംമസാല പൗഡർ എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാം. ശേഷം വൃത്തിയാക്കിവച്ച ചിക്കൻ അതിലേക്ക് ഇടുക. പത്ത് മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്യുക. ശേഷം എടുത്തു വച്ചിരിക്കുന്ന അരി ഇതിലേക്കിട്ട് നന്നായി ഇളക്കുക. ഒരു നാരങ്ങയും പിഴിഞ്ഞൊഴിക്കാം. ശേഷം പാത്രം അടച്ചുവച്ച് 30 മിനിറ്റ് വേവിക്കുക.
സാലഡ്/ റായ്‌ത
ആവശ്യമായ ചേരുവകൾ
- സവാള - 1 (നീളനെ അരിഞ്ഞത്)
- പച്ചമുളക് - 2 (ചെറുതാക്കി അരിഞ്ഞത്)
- തൈര് - 1 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുകളിൽ പറഞ്ഞ അളവിൽ തൈര്, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പു, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ റായ്‌ത റെഡി.
ഔബിരിയാണിയുടെ കൂടെ റായ്‌തായും, പപ്പടവും, അച്ചാറും കൂട്ടി കഴിക്കാവുന്നതാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: