www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡ് ഗുരുതരമാകാൻ ജീനുകളും കാരണം; പഠന റിപ്പോർട്ട്

Share it:


മുംബൈ: കോവിഡ് ബാധ ഗുരുതരമാകാൻ ജീനുകളും കാരണമാണെന്ന് പഠനം. എ.ടി.എസ്. 2021  ഇന്‍റർനാഷണൽ കോൺഫറൻസിലാണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. ചിലയാളുകളിൽ എന്തുകൊണ്ടാണ് സാർസ് കോവ് 2 വൈറസ് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഒരു രഹസ്യമായിരുന്നു. 

ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയ ഡോ. അന ഫെർണാണ്ടസ് കോർഡറോയും സഹപ്രവർത്തകരും ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ ജീനുകളെ തിരിച്ചറിഞ്ഞത്. 

ABO ജീനിലെ വകഭേദങ്ങൾ ഉള്ളവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. SLC6A20, WEMP1, FCER1G, CA11 തുടങ്ങിയ ജനിതകവകഭേദങ്ങളും കോവിഡ് രോഗ സാധ്യത കൂട്ടുന്നവയാണെന്ന് പഠനത്തിൽ പറയുന്നു. 

അതിനാൽ തന്നെ ഇത്തരം ജീനുകൾ ഉള്ളവർ കോവിഡ് കാലത്ത് വളരെ അധികം ശ്രദ്ധിക്കണമെന്നാണ് ഇവർ നിർദേശിക്കുന്നത്. ഇവയിൽ പല ജീനുകളും പല ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ERMP1 എന്ന ജീൻ ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. CA11 എന്ന ജീനാകട്ടെ പ്രമേഹമുള്ളവരിൽ കോവിഡ് അപകടസാധ്യത വർധിപ്പിക്കുന്നതാണ്. 

വൈറസ് അണുബാധയോടുള്ള ശരീരത്തിന്‍റെ ഇമ്മ്യൂൺ റെസ്പോൺസിലും ഈ ജീനുകൾക്കെല്ലാം പങ്കുണ്ടെന്ന് കരുതുന്നതായും ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഡോ. അന ഫെർണാണ്ടസ് കോർഡേറോ വ്യക്തമാക്കി.   

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Health

Post A Comment: