www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

മുന്നിൽ മൂത്രമൊഴിച്ച പോലെ ഡിസൈൻ; പുതിയ ഫാഷൻ ജീൻസ് ട്രെൻഡിങ്

Share it:



പുതുതലമുറയുടെ ഫാഷൻ ട്രെൻഡുകൾ പലപ്പോഴും വിചിത്രമാണ്. ഇത്തരത്തിൽ ഒരു ഭ്രാന്തൻ ഫാഷൻ ട്രെൻഡാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിചിത്രമായ ഡിസൈനിലുള്ള ഒരു ജീൻസാണ് കഥയിലെ താരം. ജീൻസിൻ സാധാരണ പാന്‍റുകളെക്കാൾ വേറെ പ്രത്യേകതയൊന്നുമില്ല. എന്നാൽ പാന്‍റിൽ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്. 

പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്‍റിൽ മൂത്രമൊഴിച്ചതാണെന്ന് മാത്രമേ കരുതുകയുള്ളൂ. ന്യൂയോർക്കിലുള്ള വെറ്റ് പാന്‍റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്‍റ് വിപണിയിലിറക്കിയത്.   നന‍ഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ' എന്നതാണ് കമ്പനിയുടെ പരസ്യ വാചകം തന്നെ. 

മൂത്രമൊഴിച്ച ഡിസൈനുള്ള പാന്‍റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. പാന്‍റിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായതോടെ ലോകമെമ്പാടുനിന്നും പാന്‍റ് വാങ്ങാൻ ആളുകൾ തയാറെടുക്കുകയാണത്രേ. വെറുതെ ഒരു കച്ചവട തന്ത്രം മാത്രമല്ല ഈ ഡിസൈനിനു പിന്നിലെന്ന് കമ്പനി അധികൃതർ പറയുന്നു. ‌

പാന്‍റിൽ മൂത്രം ഒഴിക്കുന്നവർക്ക് മണിക്കൂറുകളോളം നനഞ്ഞ വസ്ത്രം ധരിക്കേണ്ടിവരും. ഇത്തരത്തിൽ വേറെ വഴിയില്ലാതെ നനഞ്ഞ പാന്‍റിട്ട് നടക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ ഡിസൈൻ. ഒരേസമയം, വെറ്റ് ലുക്കുള്ള പാന്‍റുമിടാം എന്നാൽ നനയുകയും വേണ്ടെന്ന് കമ്പനിയുടെ പേര് വെളിപ്പെടുത്താത്ത സിഇഒ മെൽ മാഗസിനോട് പറയുന്നു. പ്രധാനമായും ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സിഇഒ പറയുന്നു. 

അതേസമയം സെലിബ്രിറ്റികൾ അടക്കം നിരവധി പേർ പുതിയ ഫാഷൻ ഏറ്റെടുത്തു കഴിഞ്ഞു. പലരും സ്വന്തം സോഷ്യൽ മീഡിയയിൽ പാന്‍റിന്‍റെ ചിത്രം പോസ്റ്റ് ചെയ്‌തു. ഇത്തരം ഫാഷൻ പരീക്ഷണങ്ങൾ ഇനിയും തുടരണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Fashion

Post A Comment: