www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാവിൽ കൊതിയൂറും പാലക്കാടൻ അവിയൽ ഉണ്ടാക്കാം

Share it:


ചേരുവകൾ

മുരിങ്ങക്ക - 3 എണ്ണം 

ചേന - 100 gm 

കാരറ്റ് - 2 എണ്ണം 

ബീൻസ് -100 gm

ഉരുളകിഴങ്ങ് - 2 എണ്ണം 

പച്ചക്കായ - 1 എണ്ണം 

കുമ്പളങ്ങ - 100 gm

ചെറിയ ഉള്ളി - 5 എണ്ണം 

സവാള - 2 എണ്ണം 

പച്ചമുളക് - 7 എണ്ണം 

കറിവേപ്പില - ആവശ്യത്തിന്

കടുക് - 1 ടേബിൾസ്‌പൂൺ

ചെറിയ ജീരകം - 1/4 ടേബിൾസ്‌പൂൺ

തേങ്ങ - ഒരു കപ്പ് 

ഉണക്കമുളക് - 5 എണ്ണം

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ - 3 ടേബിൾസ്‌പൂൺ

തൈര് - 1 കപ്പ് 



തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുരിങ്ങക്ക, ചേന, കാരറ്റ്, ബീൻസ്, ഉരുളകിഴങ്ങ്, പച്ചക്കായ, കുമ്പളങ്ങ, സവാള എന്നിവ മുകളിൽ പറഞ്ഞ അളവിൽ നീളനെ അറിഞ്ഞ് മഞ്ഞൾപൊടി, ഉപ്പു, കറിവേപ്പില, എന്നിവ ഇട്ടു വേവിക്കാൻ വയ്ക്കുക.

ശേഷം മിക്‌സിയുടെ ജാറിൽ തേങ്ങാ, ജീരകം, ചെറിയഉള്ളി, പച്ചമുളക് എന്നിവ മുകളിൽ പറഞ്ഞ അളവിൽ മിക്‌സയിൽ ഒതുക്കി എടുക്കുക. അതിന് ശേഷം വേവിച്ചുവച്ച പച്ചക്കറിയിൽ ഒതുക്കിയെടുത്ത ചേരുവ ചേർക്കുക. അതിലേക്ക് എടുത്തുവച്ചു തൈര് ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ഒരു 5 മിനിറ്റ് ചെറിയ തീയിൽ ഇളക്കിക്കൊണ്ടിരിക്കുക. തിളയ്ക്കാതെ നോക്കണം.

ശേഷം അടുപ്പ് ഓഫ് ചെയ്‌ത്‌ വയ്ക്കുക. താളിക്കാൻ വേണ്ടി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ, കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ഇട്ടു താളിക്കുക. താളിച്ച് വച്ച ചേരുവ നേരത്തെ വേവിച്ചുവച്ച അവിയലിലേക്ക് ഇടുക. ഏറ്റവും അവസാനം കുറച്ച് പച്ചവെളിച്ചെണ്ണ മുകളിലൂടെ ഒഴിക്കുക. രുചിയൂറും പാലക്കാടൻ അവിയൽ റെഡി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Food

Post A Comment: