ഇടുക്കി: കോവിഡ് ചികിത്സയിലിരുന്ന ഗർഭിണിയായ യുവതി കുഞ്ഞിനു ജൻമം നൽകി 11-ാം ദിവസം മരിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ മാട്ടുക്കട്ട ഗാന്ധിനഗർ വരവുകാലായിൽ സജോയുടെ ഭാര്യ സനിജയാണ് മരിച്ചത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു.
11 ദിവസം മുമ്പ് സനിജ തന്‍റെ മൂന്നാമത്തെ കുട്ടിക്ക് ജൻമം നൽകിയിരുന്നു. പ്രസവം അടുത്തതിനു പിന്നാലെ അയർകുന്നത്തെ സ്വന്തം വീട്ടിലായിരുന്നു സനിജ. ഇവരുടെ അമ്മ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സനിജയ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്. പ്രസവത്തിനു പിന്നാലെ രോഗം മൂർഛിക്കുകയായിരുന്നു. എന്നാൽ കുട്ടിക്ക് കോവിഡ് ബാധിച്ചിട്ടില്ല. മക്കൾ: സജോമോൻ, സനിറ്റ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/CftBWraX7N17TxFnLpyzcJ
Post A Comment: