www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭീതി പരത്തി ബ്ലാക്ക് ഫംഗസ്; 5500 പേർക്ക് രോഗം; മരണം 126

Share it:


ന്യൂഡൽഹി: കോവിഡ ്ഭീതി ആശങ്ക പരത്തുന്നതിനിടെ രാജ്യത്ത് ബ്ലാക്ക് ഫംഗസും പടർന്നു പിടിക്കുന്നു. ഇതുവരെ 5500 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതെന്നാണ് കണക്ക്. 126 പേർ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 

മഹാരാഷ്ട്രയിൽ മാത്രം 90 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കോവിഡ് ബാധിതരിലാണ് ബ്ലാക്ക് ഫങ്കസ് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ ബ്ലാക്ക് ഫങ്കസ് ബാധിതരുള്ളത് ഹരിയാനയിലാണ്. 14 പേരാണ് മരിച്ചത്. ഉത്തർപ്രദേശിൽ എട്ടു പേർ മരിച്ചു. 

ജാർഖണ്ഡിൽ നാല് പേരും ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിൽ രണ്ടു പേരും കേരളം ബീഹാർ, ആസാം, ഒഡീഷ, ഗോവ എന്നിവിടങ്ങളിൽ ഓരോരുത്തരും ഫങ്കസ് ബാധയെ തുടർന്ന് മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.  

മഹാരാഷ്ട്രയിലും ഗുജറാത്തിലും 1500 ലധികം പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ 700 പേർക്കും മധ്യപ്രദേശിൽ 573 പേർക്കും രോഗം സ്ഥിരീകരിച്ചു. കർണാടകയിലും ഡൽഹിയിലും ഹരിയാനയിലും 200 ലധികമാണ് രോഗികൾ. ബ്ലാക്ക് ഫങ്കസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

National

Post A Comment: