
ഭോപ്പാൽ: ദളിത് യുവാവ് ജോലിക്ക് വരാതിരുന്നതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂ ഉടമ. മധ്യപ്രദേശിലെ ഛാത്തർപൂറിലാണ് പ്രാകൃതമായ സംഭവം അരങ്ങേറിയത്. ബണ്ടാർഗഡ് ഗ്രാമത്തിൽ കൂലിവേല ചെയ്‌ത് ജീവിക്കുന്ന ദമ്പതികളാണ് ഉപദ്രവിക്കപ്പെട്ടത്. ഗര്‍ഭിണിയായ യുവതിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ദളിത് യുവാവിന്‍റെ അമ്മയ്ക്കും ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നു.
ഭൂ ഉടമയുടെ സ്ഥലത്തേക്ക് യുവാവിനെ ജോലിക്ക് വിളിച്ചിരുന്നു. എന്നാൽ യുവാവ് ജോലിക്ക് ചെല്ലാതിരുന്നതോടെ ഭൂ ഉടമയ്ക്ക് വാശിയായി. ജോലിക്ക് ചെന്നില്ലെങ്കിൽ വലിയ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഭൂവുടമ ദളിത് യുവാവിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതിന് പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവതി പൊലീസില്‍ പരാതിപ്പെടാതിരിക്കാനായി ഇവരുടെ വീടിന് കാവലിന് ആളുകളെ ഏല്‍പ്പിച്ച ശേഷമാണ് ഭൂവുടമ സ്ഥലം വിട്ടത്.
എന്നാല്‍ സംഭവത്തേക്കുറിച്ച് അറിഞ്ഞ രാജ്നഗര്‍ പൊലീസ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഹര്‍ദ്ദേഷ് എന്ന ഹണി പട്ടേല്‍, ആകാശ് പട്ടേല്‍. വിനോദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എസ് സി. എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമത്തിനും ബലാത്സംഗത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: