കൊച്ചി: അമ്മയായ സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. ശനിയാഴ്ച്ച ഉച്ചക്കാണ് ശ്രേയ ആൺ കുഞ്ഞിന് ജൻമം നൽകിയത്. സാമൂഹമാധ്യമത്തിലൂടെ ശ്രേയ തന്നെയാണ് ആരാധകരെ വിവരം അറിയിച്ചത്. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
മുമ്പൊരിക്കലും അനുഭവപ്പെടാത്ത ഒരു വികാരമാണിത്. ശൈലാദിത്യയും ഞാനും ഞങ്ങളുടെ കുടുംബങ്ങളും തികച്ചും സന്തോഷിക്കുന്നു. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങള്‍ നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി എന്ന് ശ്രേയ ഘോഷാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളം ഉള്‍പ്പെടെ പന്ത്രോണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലൂടെയായിരുന്നു മലയാളത്തില്‍ ശ്രേയ അരങ്ങേറ്റം കുറിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: