പ്രസവം എന്നു കേൾക്കുമ്പോഴേ ചില സ്ത്രീകൾക്ക് പേടിയാണ്. എന്നാൽ ഉറക്കത്തിൽ ഒരു കുഞ്ഞിനു ജൻമം നൽകിയ അനുഭവം വെളിപ്പെടുത്തുകയാണ് ഒരു യുവതി. ആമി ഡൻബാർ എന്ന യുവതിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ലോക വ്യാപകമായി ചർച്ചയാകുന്നത്.
ഒരു ടിക്ക് ടോക്ക് ഉപഭോക്താവ് മറ്റുള്ളവരോട് സ്വന്തം പ്രസവ കഥകൾ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫോളോവറായ ആമി ഡൻബാർ തന്‍റെ സ്വന്തം പ്രസവ കഥ പങ്കുവച്ചത്. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ആമിയുടെ പ്രസവം.
12 മണിക്കൂർ പ്രസവ വേദനയ്ക്ക് ശേഷം തനിക്ക് ഒരു എപ്പിഡ്യൂറൽ നൽകുകയുണ്ടായെന്ന് ആമി പറയുന്നു. തുടർന്ന് ആവശ്യമായ ഉറക്കവും വേദനയിൽ നിന്ന് ആശ്വാസവും ലഭിച്ചു. അൽപ സമയം കഴിഞ്ഞപ്പോൾ തന്നെ പരിശോധിച്ചു കൊണ്ടിരുന്ന നഴ്‌സ് തന്നെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നുവത്രേ.
ഉറക്കത്തിൽ വലിയ കോൺട്രാക്ഷൻ ഉണ്ടായെന്നും അതിന് ശേഷം ഒരു മിനിറ്റ് ആയപ്പോഴേയ്ക്കും മോണിറ്ററിൽ കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടുവെന്നും നഴ്സ് പറഞ്ഞു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ യുവതി പുതപ്പ് നീക്കി പ്രസവത്തിനായി തയ്യാറായി. എന്നാൽ അപ്പോഴേയ്ക്കും കുഞ്ഞ് പുറത്ത് വന്നു കഴിഞ്ഞിരുന്നു. ഉറങ്ങിക്കിടന്നപ്പോഴുണ്ടായ വലിയ കോൺട്രാക്ഷനിൽ യുവതി പോലും അറിയാതെ അവൾ പ്രസവിക്കുകയായിരുന്നു.
തുടർന്ന് ഡോക്ടർമാരും നഴ്സുമാരും പ്രസവ മുറിയിൽ എത്തി. ജനിച്ചപ്പോൾ കുഞ്ഞ് കരഞ്ഞിരുന്നില്ല. എന്നാൽ നഴ്‌സുമാർ കുഞ്ഞിനെ പരിശോധിച്ച ശേഷം അമ്മയ്ക്ക് കൈമാറി. കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഉറപ്പ് നൽകി. ശരിയ്ക്കും ഭയപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ആമി പറയുന്നു. ആമിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം നിരവധി പേർ ആമിക്ക് അഭിനന്ദനവുമായും രംഗത്തെത്തി. കേവലം 27 സെക്കന്റുകൾ കൊണ്ട് പ്രസവിച്ച് ഈ വേദന മറികടന്ന യുകെയിലെ ഒരു സ്ത്രീയുടെ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ പ്രസവമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: