കാലിഫോർണിയ: വിവാഹ മോചന കേസ് നടക്കുന്നതിനിടെ താമസിക്കാൻ പിതാവിനൊപ്പം പോയ രണ്ട് മക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ പിതാവ് അറസ്റ്റിലായിട്ടുണ്ട്. എമിലി, തിയോഡര്‍ എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. അഞ്ചും മൂന്നും വയസാണ് ഇവരുടെ പ്രായം. ഇവരുടെ പിതാവ് ആഡം പ്രൈസിനെ (35)യാണ് പൊലീസ് അറസ്റ്റ് ചെയ്‌ത് കലിഫോര്‍ണിയ കോടതിയില്‍ ഹാജരാക്കിയത്.
നെബ്രസ്‌ക്കൊ ആല്‍ബര്‍ട്ട് അവന്യൂവിലുള്ള വീട്ടിലാണ് കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആഡം പ്രൈസും ഭാര്യയും തമ്മില്‍ വേര്‍പിരിയലിന്‍റെ നടപടിക്രമങ്ങള്‍ നടന്നു വരികയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചു പിതാവിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഇവരുടെ മാതാവ് ഇല്ലിനോയ്‌സിലാണു താമസം. കുട്ടികളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ ഇരുന്നതിനെ തുടര്‍ന്ന് അമ്മ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തിയപ്പോഴാണ് മരിച്ചനിലയില്‍ കുട്ടികളെ കണ്ടെത്തിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അന്നേ ദിവസം വൈകിട്ട് ഏഴു മണിയോടെ ആഡം പ്രൈസിനെ കലിഫോര്‍ണിയയില്‍ നിന്നു പിടികൂടുകയായിരുന്നു. കുട്ടികളുടെ മരണത്തെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം പിതാവിനെതിരെ കൂടുതല്‍ കുറ്റകൃത്യം ചുമത്തണമെന്ന് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയത് പിതാവ് ഒറ്റക്കാണോയെന്നും പരിശോധിക്കേണ്ടതുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EXQMlwDgDmC55kywJLF9pj
Post A Comment: