www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രുചികരമായ ക്രീമി മട്ടൻ സ്റ്റൂ തയാറാക്കാം

Share it:

ചേരുവകൾ

  • മട്ടൺ - 1 കിലോ 
  • പട്ട - 1 എണ്ണം
  • ഗ്രാമ്പു - 2 എണ്ണം
  • ഏലയ്ക്ക - 2 എണ്ണം
  • കുരുമുളക് - 3/4 ചെറിയ ടീസ്‌പൂൺ
  • വലിയ ജീരകം പൊടിച്ചത് - 1/4 ചെറിയ ടീസ്‌പൂൺ
  • കാഷ്യൂനട്ട് - 1 ചെറിയ ബൗൾ 
  • തേങ്ങാ പാൽ - 1 ബൗൾ (വെള്ളം ചേർക്കാതെ അരക്കണം)
  • ഉരുളകിഴങ്ങ് - 2 എണ്ണം 
  • ചെറിയ ഉള്ളി - 1 ചെറിയ ബൗൾ 

  • പച്ചമുളക് - 4 എണ്ണം 
  • ഇഞ്ചി - 1 കഷണം (നീളനെ അരിഞ്ഞത്)
  • വെളുത്തുള്ളി - 6 അല്ലി (നീളനെ അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന് 
  • കുരുമുളക്പൊടി - 1/4 ചെറിയ ടീസ്‌പൂൺ 
  • ഗരംമസാലപ്പൊടി -  3/4 ചെറിയ ടീസ്‌പൂൺ
  • മല്ലിപൊടി - 3/4 ടീസ്‌പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • നാരങ്ങാ - 1/2 

ഒരു പാത്രത്തിൽ മട്ടൺ, ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കുരുമുളക്പൊടി, പെരുജീരകംപൊടി എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക. 15 മിനിറ്റ് മാറ്റി വയ്ക്കുക (മാരിനേഷന് വേണ്ടിയാണിത്). 

തുടർന്ന് മട്ടൻ സ്റ്റൂ തയാറാക്കാനായി സ്റ്റൗവ് ഓൺ ചെയ്‌ത്‌ കുക്കർ അതിൽ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ  ഒഴിച്ചതിന് ശേഷം പട്ട, ഗ്രാമ്പു, ഏലയ്ക്ക, കുരുമുളക്, ചെറിയഉള്ളി, പച്ചമുളക് എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ക്രമമായി ഇട്ടതിന് ശേഷം നന്നായി ഇളക്കുക. 

അതിലേക്ക് ഉരുളകിഴങ്ങ് അരിഞ്ഞത് ചേർക്കുക. നേരത്തെ മാരിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന മട്ടൺ ഇതിലേക്ക് ഇടാം. നന്നായി ഇളക്കിയതിന് ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം കുക്കർ മൂടിവച്ച് ഏകദേശം അഞ്ച് വിസിൽ വരുന്നത് വരെ വേവിക്കുക. 

വിസിൽ വന്നു കഴിഞ്ഞ് സ്റ്റൗവ്  ഓഫ് ചെയ്തതിന് ശേഷം ആവി പോകുന്നതുവരെ കാത്തിരിക്കണം. തുടർന്ന് ആവി പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് കാഷ്യൂനട്ട് പേസ്റ്റ് ആക്കി അരച്ചത് ചേർക്കാം. ഇതിനു പിന്നാലെ തേങ്ങാപാലും ഇതിലേക്ക് ചേർക്കാം. 

തേങ്ങാപാൽ ഒഴിച്ചതിന് ശേഷം സ്റ്റൗ ഓൺ ചെയ്‌ത്‌ ചെറിയ തീയിൽ രണ്ട് മിനിറ്റ് ഇളക്കിക്കൊടുക്കാം. സ്‌റ്റൂ തിളച്ച് പോകാതിരിക്കാൻ ശ്രദ്ധിക്കണം. അവസാനമായി അതിലേക്ക് ഒരു ടേബിൾസ്‌പൂൺ പച്ചവെളിച്ചെണ്ണകൂടി ഒഴിക്കുന്നതോടെ രുചിയൂറും മട്ടൺ സ്‌റ്റു തയ്യാർ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Share it:

Food

Post A Comment: