മലയാള സിനിമയിൽ അടക്കം സാനിധ്യം അറിയിച്ച നടി റൈമ സെന്നിന്‍റെ പുതിയ ടോപ് ലെസ് ഫോട്ടോ ഷൂട്ട് വൈറൽ. നടി തന്നെയാണ് ഇസ്റ്റഗ്രാമിലൂടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്തു വിട്ടത്. വളരെ വേഗം ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. നടിയെ പുകഴ്‌ത്തിയും വിമർശിച്ചും നിരവധി കമന്‍റുകളും വന്നിട്ടുണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫർ തഥാഗത ഘോഷാണ് ചിത്രങ്ങൾ പകർത്തിയത്. 41 കാരിയായ റൈമ സെന്നിനെ കണ്ടാൽ 20 വയസ് പോലും തോന്നില്ലെന്നും ആരാധകർ പറയുന്നു. നടിയുടെ ഏറ്റവും പുതിയ വെബ് സീരീസ് ആമസോൺ പ്രൈമിൽ മെയ് 14ന് റിലീസ് ചെയ്‌തിരുന്നു. ലാസ്റ്റ് അവർ എന്ന ത്രില്ലർ സീരീസാണിത്.
നടി റിയ സെന്നിന്‍റെ സഹോദരിയാണ് റൈമ സെൻ. ബംഗാളി നടി മൂൻ സെന്നാണ് അമ്മ. ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധ പതിപ്പിച്ചിട്ടുള്ള സുചിത്ര സെന്നിന്‍റെ കൊച്ചുമകൾ കൂടിയാണ്. ബംഗാളി, ഹിന്ദി, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ റൈമ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ നരേൻ കേന്ദ്ര കഥാപാത്രമായി പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്‌ത വീര പുത്രനിൽ നായികയായിരുന്നു. ശബാന ആസ്‌മിയുടെ ഗോഡ് മദർ എന്ന ചിത്രത്തിലൂടെയാണ് റൈമ അഭിനയ രംഗത്തേക്ക് വരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: