ന്യൂഡെൽഹി: വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് പഞ്ചാബ് ഹൈക്കോടതി. ലിവിങ് ടുഗദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കും. എന്നാൽ ഇതിൽ കുറ്റകരമായി ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ജയ്ശ്രീ താക്കൂർ അധ്യക്ഷയായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ലിവിങ് ടുഗദറിലാണെ്നും സ്ത്രീയുടെ കുടുബത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ഇതിനാൽ ഒരുമിച്ചു ജീവിക്കാൻ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കമിതാക്കൾ കോടതിയെ സമീപിച്ചിരുന്നു. 22 വയസുകാരിയായ സ്ത്രീയും 19 കാരനായ യുവാവുമാണ് കോടതിയെ സമീപിച്ചത്. പുരുഷന് വിവാഹ പ്രായമാകുന്ന 21 വയസുവരെ ഇവർക്ക് ഒരുമിച്ചു ജീവിക്കണമെന്നായിരുന്നു ആവശ്യം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

Post A Comment: