www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോവിഡിനെ പൂട്ടിക്കെട്ടി ധാരാവി; ആകെ ചികിത്സയിലുള്ളത് 50 പേർ മാത്രം

Share it:



മുംബൈ: ലക്ഷക്കണക്കിനാളുകൾ തിങ്ങിപ്പാർക്കുമ്പോഴും കോവിഡിനെ വരുതിയിൽ നിർത്തി ധാരാവി. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് രാജ്യം ഏറ്റവുമധികം പേടിച്ചിരുന്ന ധാരാവിയിൽ കോവിഡ് രണ്ടാം തരംഗത്തെ ചെറുത്തു നിർത്തിയത്. ആറ് ലക്ഷത്തിലേറെ പേരാണ് ധാരാവിയിൽ താമസിക്കുന്നത്.  

അടച്ചുറപ്പുള്ള വീടുകളോ, സുരക്ഷാ മാർഗങ്ങളോ, ശൗച്യാലയമോ പോലും ഇവിടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമെന്നായിരുന്നു ആദ്യ കാല റിപ്പോർട്ടുകൾ. എന്നാൽ കൃത്യമായ മുന്നൊരുക്കങ്ങളോടെ കോവിഡിനെ പിടിച്ചു നിർത്താൻ ധാരാവി നടത്തിയ നീക്കം ഇപ്പോൾ ലോക ശ്രദ്ധ നേടുകയാണ്. 

നിലവിൽ പ്രതിദിന കേസുകള്‍ അഞ്ചില്‍ താഴെമാത്രമാണ് ഇവിടെ. ഏപ്രിലില്‍ പ്രതിദിന കേസുകള്‍ 99 വരെ ഉയര്‍ന്നിരുന്നു. ധാരാവി മോഡലും ഊര്‍ജിത വാക്‌സിനേഷനുമാണു കോവിഡിനെ പിടിച്ചുകെട്ടാന്‍ സഹായകമായത്. 50 പേര്‍ മാത്രമാണു ധാരാവിയില്‍ ചികിത്സയിലുള്ളത്.


ഇതുവരെ രോഗം ബാധിച്ച 6802 പേരില്‍ 6398 പേര്‍ രോഗമുക്തരായി. 354 പേര്‍ മരിച്ചു. ഇതില്‍ 42 പേര്‍ ഫെബ്രുവരിക്കു ശേഷമാണു മരിച്ചത്. അതേസമയം, ധാരാവിക്കു സമീപമുള്ള ദാദറില്‍ 204ഉം മാഹിമില്‍ 254ഉം പ്രതിദിന കേസുകളാണു റിപ്പോര്‍ട്ട് ചെയ്യുന്നത്.

2020 ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് എന്നിങ്ങനെ നാലു പദ്ധതികളാണ് ധാരാവിയില്‍ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ സഹായിച്ചത്. ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ് ധാരാവി മോഡല്‍.

രോഗലക്ഷണങ്ങളുള്ള വ്യക്തികളുടെ വീടുകള്‍ തോറുമുള്ള പരിശോധന, മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ധാരാവിക്കാരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക, ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഡെലിവറി തൊഴിലാളികള്‍, ഫാക്ടറി തൊഴിലാളികള്‍ എന്നിവരെ പരിശോധിക്കുക തുടങ്ങി കാര്യങ്ങള്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനു വളരെയധികം സഹായിച്ചതായി ജിനോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്‍റ് മുനിസിപ്പല്‍ കമ്മീഷണല്‍ കിരണ്‍ ദിഘവ്കര്‍ പറഞ്ഞു.


6.5 ലക്ഷം ജനം തിങ്ങിപ്പാര്‍ക്കുന്ന ചേരിയാണ് ധാരാവി. ഒരു ചതുരശ്ര കിലോമീറ്ററില്‍ കഴിയുന്നത് 2.27 ലക്ഷം പേര്‍. പത്തടി നീളവും പത്തടി വീതിയുമുള്ള വീടുകളില്‍ എട്ടും പത്തും പേര്‍ കഴിയുന്നുണ്ട്. ധാരാവിയില്‍ സാമൂഹിക അകലം പാലിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. നൂറുകണക്കിനു കൊച്ചുവീടുകള്‍ കൂടാതെ നിരവധി ചെറുകിട ലെതര്‍, ടെക്‌സ്‌റ്റൈല്‍ നിര്‍മാണ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധാരാവിയില്‍ ജിഎസ്ടി രജിസ്‌ട്രേഷനുള്ള 5000 സ്ഥാപനങ്ങളുണ്ട്. 15,000 ഒറ്റമുറി ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

National

Post A Comment: