മോസ്‌കോ: സാഹസിക വ്യൂ പോയിന്‍റിൽ ഊഞ്ഞാലാടുന്നതിനിടെ യുവതികൾ 6,300 അടി താഴ്ച്ചയിലേക്ക് വീണു. ഒപ്പമുണ്ടായിരുന്നവർ നോക്കി നിൽക്കെയായിരുന്നു അപകടം. ഊഞ്ഞാലിന്‍റെ ചങ്ങലപൊട്ടി യുവതികൾ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്.
റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ സുലക് മലയിടുക്കിലാണ് അപകടമുണ്ടായത്. രണ്ട് യുവതികൾ ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുമ്പോൾ വലിയ താഴ്ച്ചയിലേക്ക് വീഴുന്ന ഭയാനകമായ അപകടത്തിന്‍റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഊഞ്ഞാലിന്‍റെ ഒരു ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണം.
ഈ അപകട വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേർ കണ്ടു. സംഭവം കണ്ട് നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കൾ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഇത്രയും ഉയരത്തിലുള്ള ഊഞ്ഞാലിൽ ശരിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. ഭാഗ്യവശാൽ, ഇരുവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിനു ശേഷം സുബുത് ലി ഗ്രാമത്തിന് സമീപത്തെ ഇത്തരത്തിലുള്ള നിരവധി മലയിടുക്കുകളിലെ വിനോദ മാർഗങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിൽ സാഹസികമായ ഊഞ്ഞാൽ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് യുവതികൾ വീണു പോയതെന്നും ഡാഗെസ്താനിലെ ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം വിനോദ മാർഗങ്ങളിൽ ആളുകളുടെ ജീവനും ആരോഗ്യവും അപകടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി നിയമ നിർവ്വഹണ ഏജൻസികളും മറ്റും ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
പെൺകുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഊഞ്ഞാൽ ഏറ്റവും ഉയരത്തിൽ ആയിരിക്കുമ്പോൾ യുവതികൾ വഴുതിപ്പോയിരുന്നെങ്കിൽ വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. പ്രാദേശിക കസ്ബെക്കോവ്സ്കി കൗൺസിൽ ഇത്തരം വിനോദങ്ങൾ മലയിടുക്കുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Moment two women fell off a 6000-Ft cliff swing over the Sulak Canyon in Dagestan, Russia.
— UncleRandom (@Random_Uncle_UK) July 14, 2021
Both women landed on a narrow decking platform under the edge of the cliff & miraculously survived with minor scratches.
Police have launched an investigation. pic.twitter.com/oIO9Cfk0Bx
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: