www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1768) Idukki (1736) Mostreaded (1611) Crime (1359) National (1184) Entertainment (826) Viral (419) world (418) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്‌ട്രിക് കിടക്ക

Share it:



കൊച്ചി: കിടപ്പുരോഗികള്‍ക്കും വാർധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകള്‍ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംബെഡ് കെയറിന്‍റെ ലക്ഷ്യം.

കിടക്കയ്ക്ക് ഒപ്പം നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ചലന സഹായക ഉപകരണങ്ങളായ അത്യാധുനിക ഊന്നുവടി, ആധുനിക വാക്കര്‍, ഇരുന്ന് കുളിക്കാന്‍ ഉപയോഗിക്കുന്ന ഷവര്‍ ബെഞ്ച് എന്നിവയിലേതെങ്കിലും ഒരെണ്ണവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

രോഗിക്ക് പരസഹായം കൂടാതെ കിടക്കയുടെ പൊക്കം ക്രമീകരിക്കാനും തല ഭാഗം 90 ഡിഗ്രി വരെ ഉയര്‍ത്താനും റിമോട്ടിന്‍റെ സഹായത്തോടെ സാധിക്കുമെന്നത് ഇതിന്‍റെ പ്രത്യേകതയാണെന്ന് എംബെഡ് കെയര്‍ എംഡി ജോണ്‍ നിസ്സി ഐപ്പ് പറഞ്ഞു. കൂടാതെ, രോഗിയെ പരിചരിക്കുന്നവര്‍ക്കായി മറ്റൊരു റിമോട്ടും കിടക്കയില്‍ ഘടിപ്പിച്ചിട്ടുണ്ട്. നാലു വീലുകളും 360 ഡിഗ്രിയില്‍ തിരിക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും കിടക്ക ചലിപ്പിക്കാനും സാധിക്കും. 

കൂടാതെ, വ്യത്യസ്ത രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ടേബിളും കിടക്കയ്ക്ക് ഒപ്പം ലഭ്യമാണ്. രോഗികള്‍ക്ക് വളരെയെളുപ്പം ഉയര്‍ത്താന്‍ സാധിക്കുന്ന സൈഡ് ടേബിള്‍ ആഹാരം കഴിക്കാനും വായനയ്ക്കായും ഉപയോഗിക്കാന്‍ സാധിക്കും. മരുന്നുകളും മറ്റും സൂക്ഷിക്കാനുള്ള ഡ്രോയറും ടേബിളില്‍ ഉണ്ടാകും. ഇത്തരത്തില്‍ കിടപ്പുരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിടക്കയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. വിവരങ്ങള്‍ക്ക്- 7994949999, 79949 45555. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Health

Post A Comment: