വെള്ളറട: പാർട്ടി മാറിയെന്നാരോപിച്ച് ദളിത് വീട്ടമ്മയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. വെള്ളറട കോട്ടയംവിള ഷാനുഭവനിൽ സ്റ്റെല്ലാ മേബൽ (50) നാണു മർദ്ദനം ഏറ്റത്. വർഷങ്ങളായി കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ കോൺഗ്രസ് വിട്ട് എൽഡിഎഫിൽ ചേർന്നതാണ് ആക്രമണ കാരണം.
കോൺഗ്രസിന്‍റെ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നാലോളം യൂത്ത് കോൺഗ്രസ് പ്രവർത്തകാരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മർദ്ദനമേറ്റ് കുഴഞ്ഞ് വീണ ഇവരെ രക്ഷിക്കാൻ ശ്രമിച്ച മകളെയും ആക്രമിച്ച് സ്വർണാഭരണങ്ങളും കവർന്നെന്ന് പരാതിയിൽ പറയുന്നു.
കോൺഗ്രസ് കിളിയൂർ മണ്ഡലം പ്രസിഡന്‍റ് എസ്.ആർ. അശോക്, വി.പി.വിജൻ എന്നിവർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ സ്റ്റല്ലാമേബൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: