ടൂണീഷ്യ: ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞ് കടലിലൂടെ ഒഴുകി നടന്നത് ഒന്നര കിലോമീറ്ററോളം. റബർ റിങ്ങിലിരുന്ന കുട്ടിയാണ് മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് കടലിൽ ഒഴുകി പോയത്. ടുണീഷ്യയിലെ കെലിബിയ ബീച്ചിൽ ആണ് സംഭവം. കുഞ്ഞുമായി കടലിൽ കുളിക്കാൻ ഇറങ്ങിയ മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയ നേരത്ത് ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് റിങ്ങിൽ ഇരുന്ന നിലയിൽ കുഞ്ഞ് തനിയെ കടയിലേക്ക് ഒഴുകി നീങ്ങുകയായിരുന്നു.
കാറ്റിൽ അൽപം ഒഴുകി നീങ്ങി കഴിഞ്ഞാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. ഉടൻ തന്നെ സിവിൽ പ്രൊട്ടക്ഷൻ ഓഫീസർമാരെ വിവരം അറിയിക്കുകയും ചെയ്‌തു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോഴേക്കും ഒന്നര കിലോമീറ്ററോളം ദൂരം കുഞ്ഞു നീങ്ങി കഴിഞ്ഞിരുന്നു. ജെറ്റ് സ്‌കീ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ കുഞ്ഞിന് സമീപം എത്തിയത്. ഈ സമയമത്രയും ഏറെ ഭയന്ന് കരയുകയായിരുന്നു കുഞ്ഞ്.
റബർ റിങ്ങിൽ നിന്നും കുഞ്ഞിനെ എടുത്ത ശേഷം ജെറ്റ് സ്‌കീയിൽ തന്നെ തിരികെ തീരത്തേക്ക് എത്തിച്ചു. രക്ഷാപ്രവർത്തകർ കുഞ്ഞിനെ രക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റബർ റിങ്ങിൽ നിന്നും പുറത്തേക്കിറങ്ങാനോ വശത്തേക്ക് ചരിയാണോ കുഞ്ഞ് ശ്രമിക്കാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: