കൊച്ചി: സോഷ്യൽ മീഡിയയിൽ സജീവമാണ് യുവ നടി അമലപോൾ. മലയാളത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങളാണ് അമലപോൾ ചെയ്‌തത്. മലയാളത്തിൽ താരം അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ കിടിലൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗ്ലാമർ ലുക്കിൽ ഉള്ളതാണ് അമലയുടെ ചിത്രങ്ങൾ. പേർളി മാണി, റിമ കല്ലിങ്കൽ അടക്കമുള്ളവർ താരത്തിന്‍റെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്‌തിട്ടുണ്ട്. ഓ മൈ ലവ് എന്നായിരുന്നു പേർളിയുടെ കമന്‍റ്.
2009 ൽ ലാൽ ജോസ് സംവിധാനം ചെയ്‌ത "നീലത്താമര" യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയ ഒരു വേഷമായിരുന്നു അമലയ്ക്ക്. അതിനു ശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്‌തു എങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം "മൈന" ആണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്‌തു. പിന്നീട് അങ്ങോട്ടുള്ള മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: