തിരുവനന്തപുരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവിനെയും കുടുംബാംഗങ്ങളെയും ജയിലിലടച്ച് കോടതി. വട്ടപ്പാറ സ്വദേശികളായ ഡോ. സിജോ രാജൻ, അനുജൻ റിജോ, അഛൻ സി. രാജൻ, അമ്മ വസന്ത രാജൻ എന്നിവരാണ് ജയിലിലായത്. നെടുമ്മങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിക്കാതിരുന്നത്. കൂടുതൽ സ്ത്രീധന തുക ആവശ്യപ്പെട്ട് ഭാര്യയെയും പിതാവിനെയും മർദിച്ചു എന്നാണ് കേസ്.
ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയ ഹൈക്കോടതി, കീഴ്കോടതിയെ നിർദ്ദേശിക്കുകയായിരുന്നു. ഇക്കാര്യത്തിൽ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുക്കും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷൻ തോമസ് പറഞ്ഞു.
മർദ്ദനത്തിന് ഇരയായ യുവതിയും ഡോക്ടറാണ്. 2020 സെപ്റ്റംബർ നാലിനാണ് സിജോ രാജനുമായുള്ള യുവതിയുടെ വിവാഹം നടന്നത്. വിഴിഞ്ഞം സ്വദേശിയാണ് പെൺകുട്ടി. 15 ലക്ഷം രൂപയും 80 പവനും രണ്ടേക്കർ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നൽകി.
എന്നാൽ കൂടുതൽ പണം വേണം എന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും മർദിക്കുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63 കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മർദിച്ചു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: