കൊച്ചി: ലിംഗ മാറ്റ ശസ്ത്രക്രിയയിൽ പിഴവ് ആരോപിച്ച് രംഗത്തെത്തിയതിനു പിന്നാലെ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. റേഡിയോ ജോക്കി, അവതാരിക എന്നീ നിലകളിൽ ശ്രദ്ധ പതിപ്പിച്ച അനന്യകുമാരി അലക്‌സിനെയാണ് കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാർഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: