
ഇടുക്കി: തമിഴ്‌നാട് അതിർത്തി വനത്തിനുള്ളിൽ വനപാലകരെ ആക്രമിച്ച സംഭവത്തിൽ കുമളി സ്വദേശിയെ തമിഴ്നാട് പൊലീസ് പിടികൂടി. അണക്കര ചെല്ലാർ കോവിലിലാണ് തമിഴ്നാട് വനപാലകർക്ക് നേരെ നായാട്ട് സംഘത്തിന്‍റെ ആക്രമണം ഉണ്ടായത്.
കുമളി ഓടമേട് സ്വദേശി സോജനാണ് തമിഴ്‌നാട് പൊലീസിന്‍റെ പിടിയിലായത്. പ്രതികളായ മറ്റ് നാല് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ജൂൺ 30ന് അർധരാത്രിയിലാണ് നായാട്ട് സംഘവും വനപാലകരും തമ്മിൽ വനത്തിനുള്ളിൽ ഏറ്റുമുട്ടലുണ്ടായത്.
വീട്ടിലെത്തിയാണ് തമിഴ്നാട് പൊലീസ് സോജനെ കസ്റ്റഡിയിലെടുത്തത്. ജൂൺ 30ന് അണക്കര ചെല്ലാർകോവിലിലാണ് തമിഴ്നാട് വനപാലകർക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരുക്കേറ്റിരുന്നു.
തോക്കും വാക്കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘത്തിൽ നിന്നും തോക്കും മറ്റ് ആയുധങ്ങളും മാൻകൊമ്പും കണ്ടെടുത്തിരുന്നു. രാത്രികാല പട്രോളിങിന് എത്തിയ തമിഴ്നാട് വനപാലകരുമായാണ് നായാട്ട് സംഘം ഏറ്റുമുട്ടിയത്.
നായാട്ടു കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം അപ്രതീക്ഷിതമായി വനപാലകർക്ക് മുന്നിൽപെടുകയും രക്ഷപെടാനായി ഉദ്യോഗസ്ഥർക്ക് നേരെ തോക്കുചൂണ്ടുകയുമായിരുന്നുവെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ഉദ്യോഗസ്ഥരും നായാട്ട് സംഘവുമായി പിടിവലി നടക്കുകയും വെടിപൊട്ടുകയും ചെയ്‌തു. എന്നാൽ ആർക്കും വെടിയേറ്റിട്ടില്ല. ഇതിനിടെ സംഘത്തിൽപെട്ട ഒരാൾ വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: