മുംബൈ: ബാഹുബലി താരം പ്രഭാസിന്‍റെ 25-മത് ചിത്രത്തിന്‍റെ പ്രഖ്യാപനം ഈ മാസം ഏഴിന്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണെങ്കിലും താരം ഇതുവരെ ചെയ്‌ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ത കഥയും കഥാപാത്രവുമായിരിക്കും ഇതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. .
ഇന്ത്യന്‍ സിനിമയിലെ ബ്ലോക്ബസ്റ്റര്‍ സംവിധായകനാകും ചിത്രം ഒരുക്കുന്നത്. പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സംവിധായകന്‍റെ ആദ്യ ചിത്രമാകും ഇത്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
പ്രശസ്‌ത സംവിധായകന്‍ രാധാകൃഷ്ണകുമാറിന്‍റെ രാധേശ്യാം എന്ന ബഹുഭാഷാ ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. പൂജ ഹെഗ്‌ഡെ നായികയായി എത്തുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ നാളെ റെഡ് അലർട്ട്
കൊച്ചി: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ നാളെ റെഡ് അലർട്ട്. ജില്ലയിൽ നാളെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ തീവ്രമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വൈകിട്ടോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്.
മുൻ വർഷങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴ പെയ്‌തിട്ടുണ്ട്. വലിയ നാശ നഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. സമാന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: