ഇടുക്കി: കുമളിയിൽ കാട്ട് പോത്തിന്‍റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്. കുമളിക്ക് സമീപം മുല്ലയാറ്റിലാണ് തോട്ടം തൊഴിലാളിക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി പശുപതിക്കാണ് പരുക്കേറ്റത്.
ജോലി ആവശ്യത്തിനായി മുല്ലയാറ്റിൽ എത്തിയതായിരുന്നു ഇയാൾ. പരുക്കേറ്റ ഇയാളെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് റിപ്പോർട്ട്. കുമളി വനാതിർത്തിയോട് ചേർന്ന് പലയിടത്തും വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
Post A Comment: