കൊച്ചി: ഭാര്യാപിതാവിന്‍റെ സ്വത്തിൽ മരുമകന് ഒരു അവകാശവുമില്ലെന്ന് ഹൈക്കോടതി. കണ്ണൂർ സ്വദേശി നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ. അനിൽകുമാറിന്‍റെ ഉത്തരവ്. ഭാര്യയുടെ പിതാവിന്‍റെ സ്വത്തിൽ അവകാശമില്ലെന്ന കീഴ്‌കോടതി വിധിക്കെതിരെയാണ് കണ്ണൂർ സ്വദേശി അപ്പീൽ നൽകിയത്.
തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകൻ ഡേവിഡ് റാഫേൽ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാര്യാപിതാവ് ഹെന്‍റി തോമസാണ് പയ്യന്നൂർ സബ് കോടതിയെ സമീപിച്ചത്. ഫാ. ജെയിംസ് നസറേത്ത് തനിക്ക് ഇഷ്ടദാനമായി നൽകിയ ഭൂമിയാണ് ഇതെന്നും അതിൽ വീട് വച്ചത് തന്‍റെ സ്വന്തം പണസ്റ്റ ഉപയോഗിച്ചാണെന്നും ഹെന്‍റി കോടതിയിൽ അറിയിച്ചു.
താൻ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ മരുമകന് യാതൊരു അവകാശവുമില്ലെന്നും ഹെന്‍റി വാദിച്ചു. ഹെന്‍റിയുടെ ഏക മകളെ വിവാഹം കഴിച്ചത് താനാണെന്നും പ്രായോഗികമായി വിവാഹത്തോടെ താനിവിടെ ദത്ത് നിൽക്കുകയായിരുന്നുവെന്നുമായിരുന്നു മരുമകൻ ഡേവിസ് റാഫേലിന്‍റെ വാദം. അതിനാൽ വീട്ടിൽ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഡേവിഡ് വാദിച്ചു. എന്നാൽ വിചാരണ കോടതി ഈ ആവശ്യം തള്ളി. ഇതിനെതിരെയാണ് ഡേവിഡ് ഹൈക്കോടതിയെ സമീപിച്ചത്.
മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വിവാഹത്തോടെ വീട്ടിൽ ദത്തു നിൽക്കുകയാണെന്ന മരുമകന്‍റെ അവകാശവാദം ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഇടുക്കിയിൽ നാളെ റെഡ് അലർട്ട്
കൊച്ചി: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിൽ നാളെ റെഡ് അലർട്ട്. ജില്ലയിൽ നാളെ മഴ അതിശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ തീവ്രമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വൈകിട്ടോടെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിക്കുന്നത്.
മുൻ വർഷങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ ജില്ലയിൽ അതിശക്തമായ മഴ പെയ്‌തിട്ടുണ്ട്. വലിയ നാശ നഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. സമാന സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Post A Comment: