www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ ബസിൽ നിന്നും പുറത്തേക്ക് നോക്കി; തല തൂണിലിടിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

Share it:



നോയിഡ: സ്‌കൂൾ ബസിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിയ മൂന്നാം ക്ലാസ് വിദ്യാർഥി തല തൂണിലിടിച്ച് മരിച്ചു.  ഗാസിയാബാദിലെ മോദിനഗർ പട്ടണത്തിലായിരുന്നു അപകടം. ഇവിടുത്തെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അനുരാഗ് മെഹ്‌റയാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാ‍യിരുന്നു അപകടം.  

രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ കുട്ടി ബസിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നു. ഇതിനിടെ തല വഴിയരികിലെ തൂണിലിൽ ഇടിക്കുകയും കുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തു. 

ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു.

സംഭവത്തിന് ശേഷം സ്‌കൂൾ അധികൃതർ തങ്ങളെ വിളിച്ച് കുട്ടിക്ക് സുഖമില്ലായിരുന്നു എന്നും, ഛർദ്ദിക്കാൻ ബസിനു പുറത്തേക്ക് നോക്കിയെന്നുമാണ്  അറിയിച്ചത്.  അത് അങ്ങനെയല്ല.  കുട്ടിക്ക് സ്‌കൂളിൽ പോകുമ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നു. സ്‌കൂൾ അധികൃതർ പറയുന്നത്  അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. സംഭവത്തിൽ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്. 

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.


Share it:

National

Post A Comment: