www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവാവിന്‍റെ മൂക്കിനുള്ളിൽ കുടുങ്ങിയ കുളയട്ട ജീവനോടെ ഇരുന്നത് മൂന്നാഴ്ച്ച

Share it:



ഇടുക്കി: യുവാവിന്‍റെ മൂക്കിനുള്ളിൽ കുളയട്ട ജീവനോടെ ഇരുന്നത് മൂന്ന് ആഴ്ച്ചയോളം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിന്‍റെ മൂക്കിനുള്ളിലാണ് മൂന്നാഴ്ച്ചയോളം കുളയട്ട ചോര കുടിച്ച് ഇരുന്നത്. ആഴ്ച്ചകൾക്ക് മൂമ്പ് ഡിബിനു തുമ്മൽ അനുഭവപ്പെട്ടിരുന്നു. സാധാരണ തുമ്മലാണെന്ന് കരുതിയെങ്കിലും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങിയതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു.

എന്നാല്‍, എന്‍ഡോസ്‌കോപ്പിയടക്കം ചെയ്തു നോക്കിയെങ്കിലും രക്തം വരാന്‍ എന്താണ് കാരണം എന്ന് കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളി മരുന്നുമായി ഡിബിന്‍ വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും അസ്വസ്ഥത മാത്രം മാറിയില്ല. പിന്നീട് ആയുര്‍വേദ ആശുപത്രിയെ സമീപിച്ചെങ്കിലും മൂക്കിനുള്ളില്‍ നിന്നുള്ള രക്തപ്രവാഹം തുടര്‍ന്നു.

ആഴ്ചകള്‍ നീണ്ടിട്ടും ചികിത്സയ്ക്ക് ഫലമില്ലാതെ വന്നതോടെ മറ്റൊരു ഡോക്ടറുടെ കൂടി സഹായം തേടി. ഈ പരിശോധനയിലാണ് മൂക്കിനുള്ളില്‍ കുളയട്ടയെ കണ്ടെത്തിയത്. നാല് സെന്‍റീമീറ്ററിലധികം വലിപ്പമുണ്ടായിരുന്ന അട്ടയെ ജീവനോടെയാണ് മൂക്കില്‍ നിന്ന് പുറത്തെടുത്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

ലാ‌പ് ടോപ്പ് പൊട്ടിത്തെറിച്ചു; 23 കാരിക്ക് ഗുരുതര പരുക്ക് 

കടപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ് ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിയായ സോഫ്‌റ്റ് വെയർ എഞ്ചിനർക്ക് ഗുരുതര പരുക്ക്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് സൊല്യൂഷൻസ് എന്ന കമ്പനിയിലെ ജോലിക്കാരിയായ സുമലതയ്ക്കാണ് പരുക്കേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് സുമലത വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലികൾ ചെയ്‌തിരുന്നത്. 

സമാനമായി വീട്ടിലിരുന്ന് ജോലി ചെയ്യവെയാണ് അപകടം ഉണ്ടായത്. പതിവുപോലെ രാവിലെ എട്ടിനു തന്നെ മകൾ ജോലിക്കിരുന്നതായി വീട്ടുകാർ പറയുന്നു. ജോലി ചെയ്‌തു കൊണ്ടിരിക്കെ ലാപ് ടോപ് പൊട്ടിത്തെറിക്കുകയായിരുന്നു. 

ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കട്ടിലിൽ തീ പിടിച്ചതും ഈ കട്ടിലിൽ മകൾ കിടക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Idukki

Mostreaded

Post A Comment: