www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി ആന; വീഡിയോ

Share it:



മൈസൂരു: ലോകത്തിലെ തന്നെ അത്യപൂർവ കാഴ്ച്ചയ്ക്ക് സാക്ഷിയായി ബന്ധിപ്പൂർ കടുവാ സങ്കേതത്തിലെത്തിയ സഞ്ചാരികൾ. തിങ്കളാഴ്ച്ചയാണ് കടുവാ സങ്കേതത്തിൽ പിടിയാന ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്. സഞ്ചാരികളുടെ കൺമുന്നിലായിരുന്നു ആനയുടെ പ്രസവമെന്നതും ശ്രദ്ധേയമായി. കാടുകയറി വന്ന ആനയാണ് സഞ്ചാരികളുടെയും വനപാലകരുടെയും കൺമുന്നിൽ ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്.

ബന്ധിപ്പൂരിലെ പഴയ ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള ജലാശയത്തിലായിരുന്നു ആനയുടെ പ്രസവം നടന്നത്. അത്യപൂർവ കാഴ്ച്ച കണ്ട് സഞ്ചാരികൾ ശബ്ദമുണ്ടാക്കി തുടങ്ങിയതോടെ ആനയും കുഞ്ഞുങ്ങളും പരിഭ്രാന്തരായി. ഇതോടെ വനപാലകർ വേഗത്തിൽ സഞ്ചാരികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. ഇതോടെ ആനയും കുഞ്ഞുങ്ങളും കരയിലേക്ക് കയറി വന്നു. വൈകാതെ തന്നെ മൂവരും കാട്ടിലേക്ക് മറയുകയും ചെയ്‌തു. 

ലോകത്തിൽ തന്നെ അപൂർവമായിട്ടാണ് ആനകൾ ഇരട്ട പ്രസവിക്കുന്നത്. രാജ്യത്ത് നാല് തവണയാണ് ഇത്തരത്തിൽ ഇരട്ട പ്രസവം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ബന്ധിപ്പൂരിൽ ഇതിനു മുമ്പ് 1994ൽ ആന ഇരട്ട പ്രസവിച്ചിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ് 

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 0.49 ശതമാനാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും നൂറിനു മുകളിലെത്തി. 

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. ദില്ലിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താനുള്ള നിർണായകമായ ദുരന്ത നിവാരണ അതോറിറ്റി യോഗം  ഇന്ന് ചേരും. തലസ്ഥാനത്ത് മാസ്‌ക് ഉൾപ്പെടെ ഉള്ള നിബന്ധനകൾ വീണ്ടും കർശനമാക്കിയേക്കും. നേരത്തെ ഉണ്ടായിരുന്നത് പോലെ മാസ്‌ക് ഉപയോഗിച്ചില്ലെങ്കിൽ 500  രൂപ പിഴ ഈടാക്കാൻ തീരുമാനിക്കാനും സാധ്യതയുണ്ട്. 

പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം,  എന്നീ സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം.

Share it:

Video

Viral

Post A Comment: