www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1764) Idukki (1732) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടിമിന്നൽ; കുടുംബത്തിലെ നാല് പേരുടെ കേൾവിക്ക് തകരാർ

Share it:



തിരുവനന്തപുരം: ഇടിമിന്നലിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരുടെ കേൾവിക്ക് തകരാർ സംഭവിച്ചു. ഒൻപത് വയസുള്ള കുട്ടിയുടെ ഉൾപ്പെടെയാണ് കേൾവിക്ക് തകരാറുണ്ടായത്. കാട്ടാക്കടയ്ക്ക് സമീപം മലപ്പനംകോട്ടാണ് സംഭവം. തേരിവിള സാംബശിവൻ, മകൻ സുരേഷ്, മരുകൾ സദാംബിക, ചെറുമകൻ അനീഷ് (9) എന്നിവർക്കാണ് പരുക്കേറ്റത്. 

തിങ്കളാഴ്ച്ച രാത്രിയിലാണ് ഉഗ്ര ശബ്ദത്തോടെ ഇടി മിന്നലുണ്ടായത്. മിന്നലിനു ശേഷം വളർത്തു നായ പ്രതികരിക്കുന്നില്ലെന്നും നായയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും വീട്ടുകാർ പറഞ്ഞു. വീടിന്‍റെ ജനൽചില്ലുകൾ തകർന്ന നിലയിലാണ്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

ലാ‌പ് ടോപ്പ് പൊട്ടിത്തെറിച്ചു; 23 കാരിക്ക് ഗുരുതര പരുക്ക് 

കടപ്പ: ജോലി ചെയ്യുന്നതിനിടെ ലാപ് ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിയായ സോഫ്‌റ്റ് വെയർ എഞ്ചിനർക്ക് ഗുരുതര പരുക്ക്. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് സൊല്യൂഷൻസ് എന്ന കമ്പനിയിലെ ജോലിക്കാരിയായ സുമലതയ്ക്കാണ് പരുക്കേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് സുമലത വർക്ക് ഫ്രം ഹോം ആയിട്ടാണ് ജോലികൾ ചെയ്‌തിരുന്നത്. 

സമാനമായി വീട്ടിലിരുന്ന് ജോലി ചെയ്യവെയാണ് അപകടം ഉണ്ടായത്. പതിവുപോലെ രാവിലെ എട്ടിനു തന്നെ മകൾ ജോലിക്കിരുന്നതായി വീട്ടുകാർ പറയുന്നു. ജോലി ചെയ്‌തു കൊണ്ടിരിക്കെ ലാപ് ടോപ് പൊട്ടിത്തെറിക്കുകയായിരുന്നു. 

ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കട്ടിലിൽ തീ പിടിച്ചതും ഈ കട്ടിലിൽ മകൾ കിടക്കുന്നതുമാണ് കണ്ടത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട്ട് സർക്യൂട്ടായിരിക്കാം അപകട കാരണമെന്നാണ് വിലയിരുത്തൽ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Share it:

Kerala

Post A Comment: