തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. കടകംപള്ളി അണമുഖം ഒരുവാതിൽകോട്ട സ്വദേശി സൂരജ് (26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. പേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സിറ്റി പൊലീസ് കമ്മിഷ്‌ണർ സ്‌പർജൻകുമാർ, എ.സി.പി ഡി.കെ. പൃഥ്വിരാജ്, എസ്.എച്ച്.ഒ റിയാസ് രാജ്, എസ്ഐമാരായ രതീഷ്, സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
സ്വയം ഭോഗം ചെയ്യുന്നതിനിടെ ശ്വാസകോശത്തിനു ക്ഷതമേറ്റു
ബേൺ: സ്വയം ഭോഗം ചെയ്യുന്നതിനിടെ ശ്വാസകോശത്തിനു ക്ഷതമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ. സ്വിറ്റ്സർലൻഡിലാണ് അപൂർവങ്ങളിൽ അപൂർവമായ കേസ് റിപ്പോർട്ട് ചെയ്‌തത്. ശക്തമായ ശ്വാസ തടസവും നെഞ്ചു വേദനയും അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനാണ് രോഗാവസ്ഥ കണ്ടെത്തിയത്.
നേരിയ തോതിലുള്ള ആസ്‌മയുണ്ടായിരുന്നതിനാൽ ഇതിന്‍റെ ലക്ഷണം ആരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിന്‍റർതൂരിലെ കന്‍റോണൽ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തുകയായിരുന്നു. നെഞ്ച് വേദനയ്ക്ക് പുറമെ ദേഹം മുഴുവൻ അസഹ്യമായ വേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു.
ആശുപത്രിയിൽ എത്തിയ യുവാവിനെ ഉടനെ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചു. spontaneous’ pneumomediastinum എന്ന അസുഖമാണ് രോഗിക്ക് ബാധിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ശ്വാസകോശത്തിൽ നിന്ന് വായു ചോർന്ന് വാരിയെല്ലിൽ പോയി തങ്ങിനിൽക്കുന്ന അവസ്ഥയാണ് ഇത്. യുവാവിന്‍റെ കാര്യത്തിൽ, തങ്ങിനിന്ന വായു ശരീരമാസകലം പരക്കുകയും, തലയോട്ടി വരെ എത്തുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ, ഇത് ശ്വാസകോശത്തിന്‍റെ തകർച്ചയ്ക്ക് വരെ കാരണമാകാം.
തുടർന്ന് നടത്തിയ പരിശോധനയിൽ, രോഗിയുടെ മുഖം നീര് വച്ച് വീർത്തതായി ഡോക്ടർമാർ കണ്ടെത്തി. യുവാവ് ശ്വാസോശ്വാസം ചെയ്യുമ്പോൾ, അവ്യക്തമായ ഒരു ശബ്ദവും കേൾക്കാമായിരുന്നു. രോഗിയുടെ നെഞ്ചിലെ ഒരു എക്സ്-റേയും ഡോക്ടർമാർ പരിശോധിച്ചു. നെഞ്ചിൽ ശ്വാസകോശ സഞ്ചികൾക്കിടയിലുള്ള സ്ഥലമാണ് മെഡിയസ്റ്റിൻ.
അവിടെ വായു കുടുങ്ങിപ്പോയതായി എക്സ്-റേയിൽ അവർ കണ്ടു. വൈദ്യശാസ്ത്രപരമായി ന്യൂമോമെഡിയാസ്റ്റിനം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. രണ്ട് ശ്വാസകോശങ്ങൾക്കിടയിലുള്ള ആ ഇടത്തേക്ക് വായു ചോരുമ്പോൾ മനുഷ്യന്‍റെ വായുസഞ്ചികൾക്കും കേടുപാടുകൾ സംഭവിക്കുന്നു. അത്തരം ആളുകൾക്ക് അതിജീവിക്കാൻ ഉയർന്ന അളവിലുള്ള ഓക്സിജൻ ആവശ്യമാണ്.
നാല് ദിവസത്തെ ചികിത്സക്ക് ശേഷം രോഗി സുഖപ്പെട്ട് ആശുപത്രി വിട്ടെന്നാണ് റിപ്പോർട്ട്. മുൻപ് ലൈംഗിക ബന്ധത്തിന് ശേഷമോ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമോ ഇത്തരം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ജേണലായ റേഡിയോളജി കേസ് റിപ്പോർട്ട്സിന്‍റെ മെയ് ലക്കത്തിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Post A Comment: