ഇടുക്കി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ച് വിദ്യാർഥിനിക്ക് പരുക്ക്. കുമളി റോസാപ്പുക്കണ്ടത്ത് ബുധനാഴ്ച്ച വൈകിട്ടായിരുന്നു അപകടം. അട്ടപ്പള്ളം, കണ്ടത്തിൽപ്പറമ്പിൽ പരേതനായ ഷൈജുവിന്‍റെ മകൾ അനോഹ മറിയം ആന്‍റണി (10) യ്ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.
അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ വിദ്യാർഥിനി സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അട്ടപ്പള്ളം ലക്ഷം വീട് കോളനി ഭാഗത്ത് സുഹൃത്തുക്കളോട് സംസാരിച്ച ശേഷം റോഡ് മുറിച്ചു കടക്കവെ റോഡിലൂടെ വന്ന ഇരുചക്ര വാഹനം വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സംഭവം കണ്ട് ഓടിക്കൂടിയ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചു. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ഈ മാസം 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ ഒൻപതിന് 139.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി 10ന് 139.45 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം.
ഇടുക്കി അണക്കെട്ടിൽ 2387.42 അടിയാണ് രാവിലെ 10ന് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്.
Post A Comment: