പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് തലവേദന. ചില വേദനകൾ നിമിഷങ്ങൾക്കുള്ളിൽ മാറുമെങ്കിലും ചിലപ്പോൾ ഒരു ദിവസം തന്നെ നശിപ്പിക്കാൻ തലവേദനയ്ക്ക് കഴിയും. ജീവിത ശൈലികൊണ്ടും ചില രോഗങ്ങളുടെ ലക്ഷണം കൊണ്ടും അമിത ടെൻഷൻകൊണ്ടുമൊക്കെ തലവേദന ഉണ്ടാകാറുണ്ട്.
എന്നാൽ പലപ്പോഴും എന്തുകൊണ്ടാണ് തലവേദന ഉണ്ടാകുന്നതെന്ന് ആർക്കും അറിവുണ്ടാകില്ല. അതേസമയം തലവേദനയുടെ ഉറവിടം കണ്ടെത്തിയാൽ എന്തുകൊണ്ടാണ് വേദനയെന്ന് കണ്ടെത്താം. അമേരിക്കയിലെ മയോ ക്ലിനിക് വെബ് സൈറ്റാണ് തലവേദന സംബന്ധിച്ച ഈ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത്.
സൈനസിലുള്ള വേദന
സാധാരണയായി മിക്കവർക്കും കണ്ടുവരുന്ന ഒന്നാണ് സൈനസിലുള്ള വേദന. തലയുടെ മുൻ ഭാഗത്തിനും മുക്കീലെ എല്ലുകൾക്കും കണ്ണുകൾക്കും പിന്നിലായി സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ ഇടമാണ് സൈനസുകൾ. ഇവിടെ വേദന വരുന്നത് മൈഗ്രേൻ മൂലമോ, സൈനസിലെ അണുബാധയെ തുടർന്നോ ആവാം. കവിൾ, കൺപുരികം, തലയുടെ മുൻ ഭാഗം എന്നിവിടങ്ങളിലും വേദനയുണ്ടാകാം. മൂക്കടപ്പ്, ക്ഷീണം പല്ലിന്‍റെ മേൽഭാഗത്തെ വേദന എന്നിവയും ഈ വേദനയുടെ ഭാഗമായി ഉണ്ടാകാം.
കണ്ണിനു ചുറ്റും
ക്ലസ്റ്റർ തലവേദനകളുടെ ഭാഗമാണ് കണ്ണിനു ചുറ്റും വേദനയുണ്ടാകുന്നത്. വളരെ വേഗം യാതൊരു മുന്നറിയിപ്പുമില്ലാതെ ഉണ്ടാകുന്ന ഇത്തരം വേദന അൽപം കടുപ്പം കൂടിയാണ്. മൂന്ന് മണിക്കൂറോളം ഈ തലവേദന നീണ്ടു നിക്കാം. പതിയെ കഴുത്തിലേക്കും കവിളിലേക്കും മൂക്കിലേക്കും ചെന്നിയിലേക്കും ഒരുവശത്തെ തോളിലേക്കും വേദന വ്യാപിക്കാൻ സാധ്യതയുമുണ്ട്.
തലയുടെ ഉച്ചിയിൽ
ടെൻഷൻ കാരണമുണ്ടാകുന്നതാണ് തലയുടെ ഉച്ചിയിലെ വേദനയിൽ ഏറെയും. ടെൻഷൻ വർധിക്കുമ്പോൾ മിതമായ തോത്തിൽ ഉച്ചി ഭാഗത്ത് വേദന അനുഭവപ്പെടാം. ചിലപ്പോൾ വിട്ട് വിട്ട് ആഴ്ച്ചയിൽ പലതവണയായും ഇത്തരത്തിൽ വേദനയുണ്ടാകും.
കഴുത്തിലും തലയുടെ പിൻഭാഗത്തും
എന്തെങ്കിലും രോഗത്തിന്‍റെ ഭാഗമായി ഇത്തരത്തിൽ വേദനയുണ്ടാകാൻ സാധ്യതയുണ്ട്. കഴുത്തിൽ തുടങ്ങി തലയുടെ പിൻഭാഗത്തേക്ക് പടരുന്ന വേദനയാണിത്. മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന സെർവികോജെനിക് തലവേദനയാണ് ഇത്തരത്തിൽ ഉണ്ടാകാറുള്ളത്. ഇത് വഷളായാൽ കഴുത്ത് അനക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായേക്കാം. മൈഗ്രേനിന്‍റെ ലക്ഷണമായും ഇത് കാണാറുണ്ട്.
സമ്മർദം, ഉറക്കമില്ലായ്‌മ, കണ്ണിന് ആയാസം, തലയ്ക്ക് പരുക്ക്, അമിതമായ വ്യായാമം എന്നിവയും തലവേദനയ്ക്ക് കാരണമാകാറുണ്ട്. മൈഗ്രേൻ മൂലമുള്ള തലവേദനയാണെങ്കിൽ മനംമറിച്ചിൽ, കാഴ്ച്ചയിൽ മാറ്റങ്ങൾ തുടങ്ങിയവും ഇതിന്‍റെ ലക്ഷണങ്ങളാണ്. തലവേദന തുടർന്നാൽ എത്രയും വേഗം ഡോക്‌ടറെ കണ്ട് പരിശോധിക്കുന്നതാണ് ഉചിതം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ഈ മാസം 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ ഒൻപതിന് 139.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി 10ന് 139.45 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം.
ഇടുക്കി അണക്കെട്ടിൽ 2387.42 അടിയാണ് രാവിലെ 10ന് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്.
Post A Comment: