ഇടുക്കി: വീടിന്‍റെ പാലു കാച്ചൽ ചടങ്ങിൽ പങ്കെടുക്കാൻ പോയി മടങ്ങി വന്നവർ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്. ഉപ്പുതറ- പൊരികണ്ണി റോഡിൽ ബുധനാഴ്ച്ച രാവിലെ 10 ഓടെയായിരുന്നു അപകടം. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാൻ കഴിയുന്ന റോഡിൽ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു.
ചിന്നാര്‍ നാലാംമൈല്‍ പാറയ്ക്കല്‍, ശെല്‍വം (45), ഇടശേരിമറ്റം സാബുക്കുട്ടന്‍ (48), കൊച്ചുകരിന്തരുവി കുന്നത്തുമലയില്‍ ഷൈജു (39), ചിന്നാര്‍ കുറ്റിക്കാട്ട് ജോസഫ് (54), ചിന്നാര്‍ മൂന്നാംമൈല്‍ മുഴുവഞ്ചിയില്‍, മാത്യൂ (55) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ 20 ഏക്കറിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശെല്‍വത്തിനെ വിദഗ്ദ ചികിത്സക്കായി പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരുക്ക് ഗുരുതരമല്ല.
പരുക്കേറ്റവർ കെട്ടിട നിർമാണ തൊഴിലാളികളാണ്. ഇവര്‍ നിര്‍മിച്ച വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. റോഡിൽ നിന്നും താഴ്ച്ചയിലേക്ക് മറിഞ്ഞെങ്കിലും ജീപ്പ് മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ഈ മാസം 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ ഒൻപതിന് 139.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി 10ന് 139.45 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം.
ഇടുക്കി അണക്കെട്ടിൽ 2387.42 അടിയാണ് രാവിലെ 10ന് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്.
Post A Comment: