ഇടുക്കി: ആറ് ലക്ഷം രൂപയ്ക്ക് വാങ്ങിയ കാട്ടാനയുടെ കൊമ്പ് 12 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാൻ കാറിൽ കാത്തു നിന്ന കട്ടപ്പന സ്വദേശിയെ വനം വകുപ്പിന്‍റെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സുവർണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണംകുളം കെ. അരുൺ (34) ആണ് പിടിയിലായത്.
ടിപ്പർ ഡ്രൈവറായ ഇയാൾ വള്ളക്കടവിനു സമീപം കരിമ്പാനിപ്പടിയിൽ കാറിൽ കച്ചവടത്തിനായി കാത്തു നിൽക്കുമ്പോഴാണ് ബുധനാഴ്ച്ച പുലർച്ചെ കസ്റ്റഡിയിലാകുന്നത്. കട്ടപ്പന ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്താനെത്തിയത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് കുമളി റേഞ്ചിന് കൈമാറി. അരുണിന്‍റെ സഹോദരീ ഭർത്താവ് ബിബിനുമായി ചേർന്നാണ് ജിതേഷ് എന്നയാളുടെ പക്കൽ നിന്നും ആറ് ലക്ഷം രൂപയ്ക്ക് ആനക്കൊമ്പ് വാങ്ങിയത്. ഇതിൽ 2.7 ലക്ഷം രൂപ പണമായും 20,000 രൂപ ബാങ്ക് അക്കൗണ്ട് മുഖേനയും ജിതേഷിന് കൈമാറി. തുടർന്നാണ് മറ്റൊരാൾക്ക് ആനക്കൊമ്പ് 12 ലക്ഷം രൂപയ്ക്ക് വിൽപന നടത്താൻ നീക്കം നടത്തിയത്.
ഒളിവിൽ പോയ ജിതേഷിനും,ബിബിനുമായുള്ള അന്വേഷണം വനം വകുപ്പ് ആരംഭിച്ചു. 8.4 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും,124 സെ.മി പുറം വ്യാസവുമുണ്ട്. കട്ടപ്പന റേഞ്ച് ഫോറസ്റ്റ് ഓഫീസർ റോയ് വി. രാജൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ്, ബീറ്റ് ഓഫീസർമാരായ കെ.എ. മുഹമ്മദ്, ബിനോയ് ജോസഫ്, ആർ. സന്തോഷ്കുമാർ, കെ.ജി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ
മഴയ്ക്ക് നേരിയ ശമനം
തിരുവനന്തപുരം: തീവ്ര ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞതോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാനാണ് സാധ്യത.
ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി നിലനിക്കുന്നുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ, കേരളത്തിൽ ഈ മാസം 10 മുതൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഇന്ന് രാവിലെ ഒൻപതിന് 139.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി 10ന് 139.45 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം.
ഇടുക്കി അണക്കെട്ടിൽ 2387.42 അടിയാണ് രാവിലെ 10ന് ജലനിരപ്പ്. ഇടുക്കി ഡാമിൽ നിന്നും കൂടുതൽ ജലം ഇന്ന് തുറന്ന് വിട്ടേക്കില്ല. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്നും ജലം തുറന്നു വിടുന്നുണ്ടെങ്കിലും അത് സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. ഇതോടെയാണ് ഇനി അധികജലം തുറന്നു വിടേണ്ടതില്ലെന്ന് നിഗമനത്തിൽ എത്തിയത്.
Post A Comment: